image

30 April 2022 6:35 AM GMT

Banking

യെസ് ബാങ്കിന് നാലാം പാദത്തില്‍ 367 കോടി രൂപ അറ്റാദായം

MyFin Desk

Yes Bank
X

Summary

ഡെല്‍ഹി: യെസ് ബാങ്ക് 2021-22 വര്‍ഷത്തെ നാലാംപാദത്തില്‍ 367 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,788 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിന്. മുന്‍ പാദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 266 കോടി രൂപയില്‍ നിന്ന് മാര്‍ച്ചായപ്പോള്‍ അറ്റാദായം 38 ശതമാനം ഉയര്‍ന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,678.59 കോടി രൂപയില്‍ നിന്നും 5,829.22 കോടി രൂപയായി ഉയര്‍ന്നു. ബാങ്ക് 2022 […]


ഡെല്‍ഹി: യെസ് ബാങ്ക് 2021-22 വര്‍ഷത്തെ നാലാംപാദത്തില്‍ 367 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,788 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിന്. മുന്‍ പാദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ 266 കോടി രൂപയില്‍ നിന്ന് മാര്‍ച്ചായപ്പോള്‍ അറ്റാദായം 38 ശതമാനം ഉയര്‍ന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവിലെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,678.59 കോടി രൂപയില്‍ നിന്നും 5,829.22 കോടി രൂപയായി ഉയര്‍ന്നു.
ബാങ്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,066 കോടി രൂപ ലാഭവും നേടി. 2021 സാമ്പത്തിക വര്‍ഷം 3,462 കോടി രൂപയും, 2020 സാമ്പത്തിക വര്‍ഷത്തില്‍ 22,715 കോടി രൂപയും അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2019 ന് ശേഷമുള്ള ആദ്യത്തെ മുഴുവന്‍ സാമ്പത്തിക വര്‍ഷ ലാഭമാണ് 2022 ലേതെന്ന് യെസ് ബാങ്ക് പറഞ്ഞു.
മൊത്ത വരുമാനം 2020-21 ലെ 23,053.53 കോടി രൂപയില്‍ നിന്നും 2021-22ല്‍ 22,285.98 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം നിക്ഷേപങ്ങളിലും വായ്പയിലും ശക്തമായ വളര്‍ച്ച കൈവരിച്ചതായും, 2021-22ല്‍ വിവിധ മേഖലകളിലായി 70,000 കോടി രൂപയുടെ വിതരണം ഉണ്ടായതായും യെസ് ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2022 മാര്‍ച്ച് 31 വരെ മുന്‍വര്‍ഷത്തെ 15.4 ശതമാനത്തില്‍ നിന്ന് മൊത്ത വായ്പയുടെ 13.9 ശതമാനമായി മെച്ചപ്പെട്ടു. കിട്ടാക്കടം 5.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി കുറഞ്ഞു.