2 May 2022 7:43 AM IST
Summary
കൊച്ചി: അക്ഷയ തൃതീയ പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 119 രൂപയും പവന് 952 രൂപയും കുറഞ്ഞു. ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് വര്‍ഷമായി കോവിഡ് മഹാമാരി വരുത്തിയ നഷ്ടങ്ങള്‍ക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ വളരുന്നതിനൊപ്പം ഈ അക്ഷയ തൃതീയയില്‍ ആവേശത്തിലാണ് ജ്വല്ലറികള്‍. ഇത്തവണ അക്ഷയ തൃതീയ സ്വര്‍ണ വില്‍പ്പന 2019 ലെ വില്‍പ്പനയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് ഒന്‍പതാം […]
കൊച്ചി: അക്ഷയ തൃതീയ പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 119 രൂപയും പവന് 952 രൂപയും കുറഞ്ഞു. ഗ്രാമിന് 4,720 രൂപയിലും പവന് 37,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് വര്‍ഷമായി കോവിഡ് മഹാമാരി വരുത്തിയ നഷ്ടങ്ങള്‍ക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ വളരുന്നതിനൊപ്പം ഈ അക്ഷയ തൃതീയയില്‍ ആവേശത്തിലാണ് ജ്വല്ലറികള്‍. ഇത്തവണ അക്ഷയ തൃതീയ സ്വര്‍ണ വില്‍പ്പന 2019 ലെ വില്‍പ്പനയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. 4,5,6 തീയതികളിലാണ് ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 18, 19 തീയതികളിലാണ് ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. 39,880 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,884.90 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 106.3 ഡോളറായി.
ഏപ്രില്‍ മുതല്‍ ആഭ്യന്തര വില കുത്തനെ ഉയര്‍ന്നത് മൂലം സ്വര്‍ണം വാങ്ങുന്നതിന് ഉണ്ടായ താല്‍ക്കാലിക തടസ്സങ്ങള്‍ അക്ഷയതൃതീയ പര്‍ച്ചേസിലൂടെ മറികടക്കണമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജിയണല്‍ സിഇഒ സോമസുന്ദരം പിആര്‍ പറഞ്ഞു. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് ശുഭകരമായ ആഘോഷങ്ങളുമായി ശക്തമായ ഒരു സാംസ്‌കാരിക ബന്ധമുണ്ടെന്നും അക്ഷയ തൃതീയ ദിനത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്വര്‍ണ്ണം വാങ്ങുകയും കുറഞ്ഞത് ഒരു ടോക്കണ്‍ എങ്കിലും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നാളെ അക്ഷയ തൃതിയ ആയതിനാല്‍ സ്വര്‍ണ വില ഇടിഞ്ഞത് സ്വര്‍ണം വാങ്ങുന്നവരെ ആകര്‍ഷിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അക്ഷയ തൃതീയയില്‍ വ്യാപാരം മന്ദഗതിയില്‍ ആയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
