10 May 2022 2:31 PM IST
Summary
മൂന്നാം കോവിഡ് തരംഗത്തിന് ശേഷമുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഫലമായി മൾട്ടി ചെയിൻ ഓപ്പറേറ്റർ ആയ PVR ന്റെ ഓഹരി വിലയിൽ 4 ശതമാനം വര്ധനവ് ഉണ്ടായി. ഇതുമൂലം കഴിഞ്ഞ വര്ഷം മാർച്ച് പാദത്തിൽ ഉണ്ടായ 271.61 കോടി രൂപയുടെ നഷ്ടം ഈ വര്ഷം 95.57കോടി രൂപയായി കുറക്കാൻ സാധിച്ചു. മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം190 ശതമാനം ഉയർന്ന്190.86 കോടിയിൽ നിന്നും 553.56 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിനു സമാനമായി നാലാം പാദത്തിലും ശക്തമായ […]
മൂന്നാം കോവിഡ് തരംഗത്തിന് ശേഷമുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഫലമായി
മൾട്ടി ചെയിൻ ഓപ്പറേറ്റർ ആയ PVR ന്റെ ഓഹരി വിലയിൽ 4 ശതമാനം വര്ധനവ്
ഉണ്ടായി. ഇതുമൂലം കഴിഞ്ഞ വര്ഷം മാർച്ച് പാദത്തിൽ ഉണ്ടായ 271.61 കോടി രൂപയുടെ നഷ്ടം ഈ വര്ഷം 95.57കോടി രൂപയായി കുറക്കാൻ സാധിച്ചു.
മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം190 ശതമാനം ഉയർന്ന്190.86 കോടിയിൽ നിന്നും 553.56 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിനു സമാനമായി നാലാം പാദത്തിലും ശക്തമായ തിരിച്ചുവരവിന് തീയേറ്റർ ബിസിനസിന് കഴിഞ്ഞു.
പുതിയ ആശയങ്ങൾ കൂടുതലായി വന്നതും കോവിഡിന് ശേഷമുള്ള നഷ്ടങ്ങൾ
നികത്തുന്നതിന് സഹായകരമായി. കോവിഡിന്റെ മൂന്നാം തരംഗം ഹ്രസ്വ
കാലയളവിൽ മാത്രം നിലനിന്നതും ആശ്വാസമായി. എല്ലാ സംസ്ഥാനങ്ങളും
തീയേറ്ററുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജാഗ്രതയിലായിരുന്നുവെങ്കിലും ഫെബ്രുവരിയിൽ ഈ നിയന്ത്രണങ്ങൾ എടുത്തു
മാറ്റുവാൻ സാധിച്ചു.
"ജനുവരി-മാർച്ച് കാലയളവിൽ അവസാന 35 ദിവസങ്ങളിലായി ശക്തമായ പ്രമേയമുള്ള ധാരാളം നല്ല സിനിമകൾ പ്രാദേശിക ഭാഷയിലും മറ്റ് ഇതര
ഭാഷകളിലും റിലീസ് ആയിട്ടുണ്ട്. വലിമയ്, ഭീംല നായക്, ഗാംഗുഭായ്
കത്തിയവാദി, ദി കാശ്മീർ ഫയൽസ്, RRR എന്നീ സിനിമകളെല്ലാം മാർച്ചിൽ മാത്രം 90 ലക്ഷം പ്രേക്ഷകർ PVR ൽ വരുന്നതിനു കാരണമായി," കമ്പനി പറഞ്ഞു.
ശരാശരി ടിക്കറ്റ് വില ATP (242) രൂപയായതും ഒരു വ്യക്തി ശരാശരി ചിലവാക്കുന്ന തുക SPH (122) രൂപയായതും ഈ മൂന്നുമാസ കാലയളവിലെ മികച്ച നിരക്കായി മാറി. ഇത് മാർച്ച് മാസത്തിലെ ഓപ്പറേഷൻ മാർജിനിൽ 20 ശതമാനം ലാഭം ആണ് ഉണ്ടാക്കിയത്. ഇതിനോടകം ജനുവരി മാസത്തിൽ മാത്രം 3 പ്രോപ്പർട്ടികളിലായി 15 സ്ക്രീനുകൾ തുറക്കുന്നതിനു സാധിച്ചു. മാത്രമല്ല അടുത്ത സാമ്പത്തിക വർഷത്തിൽ 120 -125 പുതിയ സ്ക്രീനുകൾ തുറക്കുന്നതിനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
