image

10 May 2022 4:13 AM IST

Corporates

വീ വര്‍ക്ക് ഇന്ത്യ മാര്‍ച്ച് പാദത്തിൽ ആദ്യമായി ലാഭത്തിലായി

MyFin Desk

വീ വര്‍ക്ക് ഇന്ത്യ മാര്‍ച്ച് പാദത്തിൽ ആദ്യമായി ലാഭത്തിലായി
X

Summary

ഡെല്‍ഹി: സൗകര്യപ്രദമായ തൊഴിലിടങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, കോ വര്‍ക്കിങ് പ്രമുഖരായ വീ വര്‍ക്ക് ഇന്ത്യ ഈ വര്‍ഷം 33 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഏകദേശം 1,000 കോടി രൂപയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2022 ജനുവരി-മാര്‍ച്ച് പാദത്തിൽ എബിറ്റ്ഡയില്‍ 25 കോടി രൂപ ലാഭത്തോടെ കമ്പനി ആദ്യമായി ലാഭത്തിലായതായി വീ വര്‍ക്ക് ഇന്ത്യ സിഇഒ കരണ്‍ വിര്‍വാനി അറിയിച്ചു. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 250 കോടി രൂപയായിരുന്നു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ […]


ഡെല്‍ഹി: സൗകര്യപ്രദമായ തൊഴിലിടങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, കോ വര്‍ക്കിങ് പ്രമുഖരായ വീ വര്‍ക്ക് ഇന്ത്യ ഈ വര്‍ഷം 33 ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഏകദേശം 1,000 കോടി രൂപയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

2022 ജനുവരി-മാര്‍ച്ച് പാദത്തിൽ എബിറ്റ്ഡയില്‍ 25 കോടി രൂപ ലാഭത്തോടെ കമ്പനി ആദ്യമായി ലാഭത്തിലായതായി വീ വര്‍ക്ക് ഇന്ത്യ സിഇഒ കരണ്‍ വിര്‍വാനി അറിയിച്ചു. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 250 കോടി രൂപയായിരുന്നു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ 1,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2021 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി 750 കോടി രൂപ വരുമാനം നേടിയതായി വിര്‍വാനി അറിയിച്ചു. പ്രവര്‍ത്തന രംഗത്ത്, വീ വര്‍ക്ക് ഇന്ത്യ ആദ്യ പാദത്തില്‍ 1 ദശലക്ഷം ചതുരശ്ര അടി തൊഴില്‍ സ്ഥലം പാട്ടത്തിനെടുത്തു. 2021ല്‍ മൊത്തം വ്യാപ്തി 4.5 ദശലക്ഷം ചതുരശ്ര അടിയായിരുന്നു, അത് നിലവില്‍ 5 ദശലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിച്ചു. "ഈ വര്‍ഷം ഡിസംബറോടെ, 2022-ല്‍ ഞങ്ങള്‍ 6.5 ദശലക്ഷം ചതുരശ്ര അടിയിലെത്തും," വിര്‍വാനി കൂട്ടിച്ചേര്‍ത്തു.

36 ലൊക്കേഷനുകളിലായി കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ 50,000 സജീവ ഉപഭോക്താക്കളുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് വളര്‍ച്ചയ്ക്ക് പ്രേരകമാവുകയും ചെയ്യും. നിയന്ത്രിത ഓഫീസുകളുടെ നിലവിലെ ശരാശരി വലുപ്പം 1,000-1,500 ഡെസ്‌കുകളാണ്. കൊവിഡിന് മുമ്പുള്ള കാലഘട്ടത്തിലെ 600-700 ഡെസ്‌കുകളെ അപേക്ഷിച്ച് ഇത് വലിയ വര്‍ദ്ധനവാണ്.

കമ്പനിയുടെ വളര്‍ച്ചയുടെ 30 ശതമാനവും നിലവിലുള്ള അംഗങ്ങളില്‍ നിന്നാണന്ന് പറഞ്ഞ വിര്‍വാനി, 2020 ജൂണില്‍ 4 ഡെസ്‌കുകളുണ്ടായിരുന്ന മീഷോ, 2022ല്‍ 700 ഡെസ്‌കുകളായി വളര്‍ന്നുവെന്ന് എടുത്തുപറഞ്ഞു.

കമ്പനിക്ക് നിലവില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ ആറ് പ്രധാന നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം, വീ വര്‍ക്ക് ഇന്ത്യ അതിന്റെ ബിസിനസ് വളര്‍ത്തുന്നതിനായി നിക്ഷേപകരില്‍ നിന്ന് 200 കോടി രൂപ ഇക്വിറ്റിയായും, കടമായും സമാഹരിച്ചിരുന്നു.