24 May 2022 11:54 AM IST
പാകിസ്താനില്‍ പലിശ 13.75 ശതമാനമാക്കി, ഇന്ധനം ലാഭിക്കാന്‍ പ്രവൃത്തി ദിനങ്ങള്‍ കുറച്ചേക്കും
MyFin Desk
Summary
ആഗോള സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പമൊരു ഭീഷണിയായി നില്‍ക്കുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങള്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ഈ രാജ്യങ്ങള്‍ ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള പല മാര്‍ഗങ്ങളും സ്വീകരിച്ചു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഉയര്‍ന്നു വരുന്ന പണപ്പെരുപ്പത്തെ തടയാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് ഉയര്‍ത്തിയും പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള കര്യങ്ങള്‍ ചെയ്തു. എങ്കിലും രാജ്യം ഇപ്പോഴും പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. […]
ആഗോള സമ്പദ്വ്യവസ്ഥകളില്‍ പണപ്പെരുപ്പമൊരു ഭീഷണിയായി നില്‍ക്കുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങള്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പമാണ് അഭിമുഖീകരിക്കുന്നത്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ഈ രാജ്യങ്ങള്‍ ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള പല മാര്‍ഗങ്ങളും സ്വീകരിച്ചു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഉയര്‍ന്നു വരുന്ന പണപ്പെരുപ്പത്തെ തടയാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് ഉയര്‍ത്തിയും പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള കര്യങ്ങള്‍ ചെയ്തു. എങ്കിലും രാജ്യം ഇപ്പോഴും പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. ഇത്പോലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ ഇരയാണ് പാകിസ്ഥാന്‍.
പാകിസ്താനിലെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പാകിസ്ഥാന്റെ സെന്‍ട്രല്‍ ബാങ്ക് അവരുടെ പലിശ നിരക്ക് ഒന്നര ശതമാനം വര്‍ധിപ്പിച്ച് 13.75 ശതമാനമായി ഉയര്‍ത്തി. രണ്ട് മാസത്തിനുള്ളില്‍ രണ്ടാമത്തെ വര്‍ധനവാണിത്. ഇതോടെ രണ്ട് മാസത്തിനുള്ളില്‍ പലിശ നിരക്കുകള്‍ നാല് ശതമാനം വര്‍ധിപ്പിച്ചതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഉയര്‍ന്ന പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വിദേശ കരുതല്‍ ശേഖരം കുത്തനെ കുറഞ്ഞു. അപകടകരമായ നിലയിലേക്കാണ് ഇത് താഴുന്നത്. രണ്ട് മാസത്തെ ഇറക്കുമതിക്കുളള തുകയേ അവശേഷിക്കുന്നുള്ളു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് തൊഴില്‍ പ്രവര്‍ത്തിദിനങ്ങള്‍ വെട്ടിചുരുക്കന്‍ ഒരുങ്ങുകയാാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. അത്ര തീവ്രമല്ലെങ്കിലും, ഏതാണ്ട് ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം പോകുമെന്ന ഭീതിയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
