image

1 Jun 2022 12:11 PM IST

ബിആര്‍ഡി ഓര്‍ഡറുകള്‍ എസിഇയുടെ ഓഹരി വില ഉയര്‍ത്തി

MyFin Desk

ബിആര്‍ഡി ഓര്‍ഡറുകള്‍ എസിഇയുടെ ഓഹരി വില ഉയര്‍ത്തി
X

Summary

ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റിന്റെ (എസിഇ) ഓഹരി വില മോശമായ വിപണി സാഹചര്യത്തിലും 3.73 ശതമാനം ഉയര്‍ന്നു.പ്രതിരോധ മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ (ബിആര്‍ഡി) നിന്ന് 40 ബാക്ക്‌ഹോ ലോഡറുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചതിനു ശേഷമാണ് ഈ വില ഉയര്‍ന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു കീഴില്‍ എടുത്ത ശ്രമത്തിന്റെ ഫലമാണ് ഈ ഓര്‍ഡര്‍ ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. ക്രെയിനുകളുടെ കാര്യത്തില്‍ എസിഇയ്ക്കുള്ള നേതൃസ്ഥാനത്തിനൊപ്പം, നിര്‍മ്മാണം, ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യല്‍, […]


ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റിന്റെ (എസിഇ) ഓഹരി വില മോശമായ വിപണി സാഹചര്യത്തിലും 3.73 ശതമാനം ഉയര്‍ന്നു.പ്രതിരോധ മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ (ബിആര്‍ഡി) നിന്ന് 40 ബാക്ക്‌ഹോ ലോഡറുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചതിനു ശേഷമാണ് ഈ വില ഉയര്‍ന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു കീഴില്‍ എടുത്ത ശ്രമത്തിന്റെ ഫലമാണ് ഈ ഓര്‍ഡര്‍ ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. ക്രെയിനുകളുടെ കാര്യത്തില്‍ എസിഇയ്ക്കുള്ള നേതൃസ്ഥാനത്തിനൊപ്പം, നിര്‍മ്മാണം, ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യല്‍, കാര്‍ഷിക ഉപകരണം എന്നീ മേഖലകളിലും വിപണി വിഹിതം വര്‍ദ്ധിച്ചുവരുന്നുണ്ട്. നിലവില്‍ 9,000 കോടി രൂപയുടെ വിപണി വലുപ്പം കണക്കാക്കുന്ന ബാക്ക്ഹോ ലോഡറുകളുടെ കാര്യക്ഷമമായ ഉത്പന്ന നിരയും കമ്പനിക്കുണ്ട്.
ക്രെയിന്‍ വിഭാഗത്തില്‍, മൊത്തം ക്രെയിന്‍ വിപണിയുടെ വലിയൊരു ഭാഗമായുള്ള പിക്ക് ആന്‍ഡ് കാരി, ടവര്‍ ക്രെയിന്‍ എന്നിവയില്‍ കമ്പനിക്ക് 60 ശതമാനം വിപണി വിഹിതമുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായി, കസ്റ്റമൈസ്ഡ് ക്രെയിനുകള്‍, ഫോര്‍ക്ക്‌ലിഫ്റ്റുകള്‍, സ്‌കിഡ്-സ്റ്റിയര്‍ ലോഡറുകള്‍, മള്‍ട്ടി പര്‍പ്പസ് ട്രാക്ടറുകള്‍, ടെലി-ഹാന്‍ഡ്ലറുകള്‍, പ്രത്യേക മൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയിലെല്ലാം എസിഇ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിആര്‍ഡിഒയ്ക്ക് വേണ്ടി തദ്ദേശീയമായ പ്രത്യേക ലോ-സിലൗറ്റ് നക്കിള്‍ ബുക്ക് ക്രെയിന്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. എസിഇയുടെ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 206.05 രൂപയിലാണ്.