3 Jun 2022 9:19 AM IST
Banking
രാജ്യത്തെ 'നോണ്‍ ക്യാഷ് ' പേയ്‌മെന്റ് 10 ട്രില്യണ്‍ ഡോളര്‍ വിപണിയായേക്കും: റിപ്പോര്‍ട്ട്
MyFin Desk
Summary
മുംബൈ : 2026 ആകുമ്പോഴേയ്ക്കും രാജ്യത്തെ ആകെ ട്രാന്‍സാക്ഷനുകളുടെ 65 ശതമാനവും യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) പോലുള്ള 'നോണ്‍ ക്യാഷ്' പേയ്‌മെന്റുകളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയും സംയുക്തമായി ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി യുപിഐ പേയ്‌മെന്റുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പേയ്‌മെന്റുകളില്‍ 40 ശതമാനവും യുപിഐ പേയ്‌മെന്റ് പോലുള്ളവയാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് മേഖല 2026 ആകുമ്പോള്‍ 10 ട്രില്യണ്‍ ഡോളര്‍ […]
മുംബൈ : 2026 ആകുമ്പോഴേയ്ക്കും രാജ്യത്തെ ആകെ ട്രാന്‍സാക്ഷനുകളുടെ 65 ശതമാനവും യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) പോലുള്ള 'നോണ്‍ ക്യാഷ്' പേയ്‌മെന്റുകളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയും സംയുക്തമായി ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി യുപിഐ പേയ്‌മെന്റുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പേയ്‌മെന്റുകളില്‍ 40 ശതമാനവും യുപിഐ പേയ്‌മെന്റ് പോലുള്ളവയാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് മേഖല 2026 ആകുമ്പോള്‍ 10 ട്രില്യണ്‍ ഡോളര്‍ വിപണിയാകുമെന്നും നിലവിലത് 3 ട്രില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ 75 ശതമാനം ആളുകളും യുപിഐ പേയ്‌മെന്റുകളിലേക്ക് മാറുമെന്നും 2020-21 സാമ്പത്തിക വര്‍ഷം ഇത് 35 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളില്‍ നിന്നുള്ള യുപിഐ വിപണി വിഹിതം കുത്തനെ ഉയര്‍ന്നുവെന്ന് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍11.7ശതമാനമായിരുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ 20 ശതമാനമായി ഉയര്‍ന്നു. 2020 ജനുവരിയില്‍ ഇത് 8.1 ശതമാനമായിരുന്നു. യുപിഎയുടെ ക്രെഡിറ്റ് കാര്‍ഡ് ചെലവുകളുടെ അനുപാതം 2020 ജനുവരിയില്‍3.24ഇരട്ടിയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 6.97 ഇരട്ടിയായി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത് 8.8 ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ യുപിഐ ഇടപാടുകള്‍ 101 ശതമാനം വര്‍ധിച്ചു. യുപിഐയുടെ മൊത്തം ടിക്കറ്റ് സൈസ് പ്രതിവര്‍ഷം 26 വശതമാനം വര്‍ധിച്ച് 886 രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
