16 Jun 2022 6:02 AM IST
Summary
ഡെല്‍റ്റ കോര്‍പറേഷന്റെ ഓഹരി വില ബുധനാഴ്ച 5.25 ശതാമനം ഇടിഞ്ഞു. രാകേഷ് ജുന്‍ജുന്‍വാലയും, ഭാര്യ രേഖ ജുന്‍ജുന്‍വാലയും കമ്പനിയിലെ 75 ലക്ഷം ഓഹരികള്‍ (2.8 ശതമാനം) വിറ്റഴിച്ചതോടെയാണ് ഓഹരി വില ഇടിഞ്ഞത്. ഓഹരി വില 3.97 ശതമാനം ഇടിഞ്ഞ് 176.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മേയ് 31 വരെയുള്ള കണക്കുകളനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഡെല്‍റ്റ കോര്‍പറേഷനില്‍ 1.65 കോടി ഓഹരി (6.17 ശതമാനം) പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഡെല്‍റ്റ കോര്‍പറേഷന്‍ രാജ്യത്തെ ഏക ലിസ്റ്റഡ് കാസിനോ (ലൈവ്, […]
ഡെല്‍റ്റ കോര്‍പറേഷന്റെ ഓഹരി വില ബുധനാഴ്ച 5.25 ശതാമനം ഇടിഞ്ഞു. രാകേഷ് ജുന്‍ജുന്‍വാലയും, ഭാര്യ രേഖ ജുന്‍ജുന്‍വാലയും കമ്പനിയിലെ 75 ലക്ഷം ഓഹരികള്‍ (2.8 ശതമാനം) വിറ്റഴിച്ചതോടെയാണ് ഓഹരി വില ഇടിഞ്ഞത്. ഓഹരി വില 3.97 ശതമാനം ഇടിഞ്ഞ് 176.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേയ് 31 വരെയുള്ള കണക്കുകളനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഡെല്‍റ്റ കോര്‍പറേഷനില്‍ 1.65 കോടി ഓഹരി (6.17 ശതമാനം) പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഡെല്‍റ്റ കോര്‍പറേഷന്‍ രാജ്യത്തെ ഏക ലിസ്റ്റഡ് കാസിനോ (ലൈവ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍) ഗെയിമിംഗ് കമ്പനിയാണ്. അതോടൊപ്പം ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് ബിസിനസും കമ്പനിക്കുണ്ട്.
2022 ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 10 വരെ ഇവര്‍ ഡെല്‍റ്റ കോര്‍പ്പറേഷനിലെ 60 ലക്ഷം ഓഹരികള്‍ വിറ്റു. ഇത് കമ്പനിയുടെ പുറത്തിറക്കിയതും അടച്ചു തീര്‍ത്തതുമായ മൂലധനത്തിന്റെ 2.24 ശതമാനം വരും. ജൂണ്‍ 13, ജൂണ്‍ 14 തീയതികളില്‍, പുറത്തിക്കിയതും, അടച്ചു തീര്‍ത്തതുമായ മൂലധനത്തിന്റെ 0.56 ശതമാനം അടങ്ങുന്ന 15 ലക്ഷം ഓഹരികള്‍ അവര്‍ വീണ്ടും വിറ്റു. അതുവഴി കമ്പനിയുടെ മൊത്തം അടച്ചു തീര്‍ത്ത മൂലധനത്തിന്റെ 2.80 ശതമാനം വിറ്റഴിച്ചു. കമ്പനിയിലെ ജുന്‍ജുന്‍വാലയുടെയും ഭാര്യയുടെയും മൊത്തം ഓഹരി പങ്കാളിത്തം നിലവില്‍ 90 ലക്ഷം ഓഹരികളാണ്. ഇത് കമ്പനിയുടെ പുറത്തിറക്കിയതും അടച്ചു തീര്‍ത്തതുമായ മൂലധനത്തിന്റെ 3.36 ശതമാനമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
