image

18 Jun 2022 3:18 AM GMT

Healthcare

തിരുവനന്തപുരത്ത് 500 കോടിയുടെ ആസ്റ്റര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

MyFin Desk

തിരുവനന്തപുരത്ത് 500 കോടിയുടെ ആസ്റ്റര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി
X

Summary

ഡെല്‍ഹി: 500 കോടി രൂപ ചെലവിൽ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുമെന്ന്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. തിരുവനന്തപുരത്താണ് 550 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കുക.  2026 സാമ്പത്തിക വര്‍ഷത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ആസ്റ്റര്‍ വ്യക്തമാക്കി. 5.76 ലക്ഷം ചതുരശ്ര അടിയാകും ആശുപത്രിയുടെ ആകെ വിസ്തീര്‍ണം. മാത്രമല്ല മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിനായി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പ്രത്യേക സംവിധാനമൊരുക്കും. കാര്‍ഡിയോളജി, അവയവം മാറ്റിവയ്ക്കല്‍, ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, […]


ഡെല്‍ഹി: 500 കോടി രൂപ ചെലവിൽ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. തിരുവനന്തപുരത്താണ് 550 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കുക. 2026 സാമ്പത്തിക വര്‍ഷത്തോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ആസ്റ്റര്‍ വ്യക്തമാക്കി. 5.76 ലക്ഷം ചതുരശ്ര അടിയാകും ആശുപത്രിയുടെ ആകെ വിസ്തീര്‍ണം. മാത്രമല്ല മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗിനായി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ പ്രത്യേക സംവിധാനമൊരുക്കും.
കാര്‍ഡിയോളജി, അവയവം മാറ്റിവയ്ക്കല്‍, ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഗ്യാസ്‌ട്രോ സയന്‍സസ്, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക വിഭാഗങ്ങളാകും ആശുപത്രിയിലുണ്ടാകുക. ഒപിഡി, ഐപിഡി, ഐസിയു, ഉയര്‍ന്ന ഡിപന്‍ഡന്‍സി യൂണിറ്റുകള്‍ ഉള്‍പ്പെടെ, എന്‍ഐസിയു, പിഐസിയു, ട്രാന്‍സ്പ്ലാന്റ് ഐസിയു, ഡേ-കെയര്‍ സപ്പോര്‍ട്ട്, 24 മണിക്കൂര്‍ ട്രോമ, എമര്‍ജന്‍സി റെസ്പോണ്‍സ് സേവനങ്ങള്‍ എന്നിവയും ആശുപത്രിയില്‍ സജ്ജീകരിക്കും. റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുന്ന ഉപകരണങ്ങള്‍ ഉള്‍പ്പടെ വൈകാതെ ആശുപത്രിയില്‍ എത്തിക്കുമെന്നും ആസ്റ്റര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.