image

25 Jun 2022 4:21 AM GMT

Tax

ജിഎസ്ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ നീട്ടി

MyFin Desk

ജിഎസ്ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ നീട്ടി
X

Summary

 ജിഎസ്ടി നഷ്ടപരിഹാര സെസ് ഈടാക്കുന്നതിനുള്ള സമയം 2026 മാര്‍ച്ച് 31 വരെ നീട്ടിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നഷ്ടപരിഹാര സെസ് ഈടാക്കുന്നത് 2022 ജൂണ്‍ 30 ന് അവസാനിക്കാനിരിക്കേയാണ് ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത ചരക്ക് സേവന നികുതി ചട്ടങ്ങള്‍, 2022 അനുസരിച്ച്  4 വര്‍ഷത്തേക്ക് ഇത് നീട്ടിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍, വരുമാന ശേഖരണത്തിലെ കുറവ് കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി 2026 മാര്‍ച്ച് […]


ജിഎസ്ടി നഷ്ടപരിഹാര സെസ് ഈടാക്കുന്നതിനുള്ള സമയം 2026 മാര്‍ച്ച് 31 വരെ നീട്ടിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നഷ്ടപരിഹാര സെസ് ഈടാക്കുന്നത് 2022 ജൂണ്‍ 30 ന് അവസാനിക്കാനിരിക്കേയാണ് ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത ചരക്ക് സേവന നികുതി ചട്ടങ്ങള്‍, 2022 അനുസരിച്ച് 4 വര്‍ഷത്തേക്ക് ഇത് നീട്ടിയത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍, വരുമാന ശേഖരണത്തിലെ കുറവ് കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി 2026 മാര്‍ച്ച് വരെ കാലാവധി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് 2022 ജൂണില്‍ അവസാനിക്കുമെന്ന് 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വരുമാനനഷ്ടം നികത്താന്‍ 2020-21, 2021-22 വര്‍ഷങ്ങളില്‍ വാങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ആഡംബര, ഡീമെറിറ്റ് സാധനങ്ങള്‍ക്ക് ഈടാക്കുന്ന നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ തുടരുമെന്നും കേന്ദ്രം അറിയിച്ചു.