image

27 Jun 2022 4:43 AM GMT

Tax

ചെറുകിട ബിസിനസ് ആരംഭിക്കുകയാണോ? എടുക്കാം ജിഎസ്ടി രജിസ്‌ട്രേഷന്‍

MyFin Desk

ചെറുകിട ബിസിനസ് ആരംഭിക്കുകയാണോ? എടുക്കാം ജിഎസ്ടി രജിസ്‌ട്രേഷന്‍
X

Summary

സങ്കീര്‍ണ്ണമായ കേന്ദ്ര-സംസ്ഥാന നികുതി സംവിധാനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും അവയെ കൂടുതല്‍ ലളിതവും സംയോജിതവുമായ സംവിധാനം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും എല്ലാ നികുതിദായകരെയും ബിസിനസുകളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ല്‍ കൊണ്ടു വന്ന് ഏകീകൃത നികുതി സംവിധാനമാണ് ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി. എങ്ങനെ ചെറുകിട ബിസിനസ്സിന് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാമെന്ന് നോക്കാം. യോഗ്യതയും രേഖകളും നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടുന്നതും 40 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളതുമായ ബിസിനസുകള്‍ക്ക് ജിഎസ്ടിഐഎന്‍ (GSTIN) ഉണ്ടായിരിക്കണം. സേവന മേഖലയ്ക്ക് ഈ […]


സങ്കീര്‍ണ്ണമായ കേന്ദ്ര-സംസ്ഥാന നികുതി സംവിധാനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും അവയെ കൂടുതല്‍ ലളിതവും സംയോജിതവുമായ സംവിധാനം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും എല്ലാ നികുതിദായകരെയും ബിസിനസുകളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2017 ല്‍ കൊണ്ടു വന്ന് ഏകീകൃത നികുതി സംവിധാനമാണ് ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി. എങ്ങനെ ചെറുകിട ബിസിനസ്സിന് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാമെന്ന് നോക്കാം.
യോഗ്യതയും രേഖകളും
നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടുന്നതും 40 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ളതുമായ ബിസിനസുകള്‍ക്ക് ജിഎസ്ടിഐഎന്‍ (GSTIN) ഉണ്ടായിരിക്കണം. സേവന മേഖലയ്ക്ക് ഈ തുക 20 ലക്ഷമോ അതില്‍ കൂടുതലോ ആണ്. ഇ-കൊമേഴ്സും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ബിസിനസ്സുകള്‍ക്കായി ഉടമയുടെ പാസ്പോര്‍ട്ട് ഫോട്ടോ, കമ്പനിയുടെ പാന്‍ കാര്‍ഡ്, ഐഡന്റിറ്റി പ്രൂഫ് (ആധാര്‍ കാര്‍ഡുകള്‍, പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്), എല്‍എല്‍പികള്‍, ഒപ്‌സികള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വിശദാംശങ്ങള്‍ (ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, പാസ്ബുക്ക് അല്ലെങ്കില്‍ കാന്‍സല്‍ഡ് ചെക്കുകള്‍), പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് ഡീഡ് എന്നിവയാണ് ജിഎസ്ടി രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍.
രജിസ്‌ട്രേഷന്‍ പ്രക്രിയ
നിങ്ങളുടെ ചെറുകിട ബിസിനസ്സിന്റെ ജിഎസ്ടി രജിസ്‌ട്രേഷനായി ആദ്യം ആവശ്യമായ രേഖകള്‍ തയ്യാറാക്കി വയ്ക്കുക. തുടര്‍ന്ന് http://www.gst.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. ഈ വെബ്സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വ്യക്തിഗത വിശദാംശങ്ങള്‍, ബിസിനസ് വിശദാംശങ്ങള്‍, ചരക്കുകളും സേവനങ്ങളും ഒപ്പം എച്ചിഎസ്എന്‍ കോഡുകള്‍ അല്ലെങ്കില്‍ എസ്എസി, ബാങ്കിംഗ് വിശദാംശങ്ങള്‍ എന്നിവയും നല്‍കണം. ഇതോടെ നിങ്ങള്‍ക്ക് ഒരു ജിഎസ്ടി നമ്പര്‍ ലഭിക്കും.
നേട്ടങ്ങള്‍
ജിഎസ്ടിഐഎന്‍ ഉടമകള്‍ക്ക് അവരുടെ ബിസിനസ്സ് വര്‍ധിപ്പിക്കുന്നതിന് ജിഎസ്ടി റിട്ടേണ്‍ അനുസരിച്ച് ഈടില്ലാതെ വായ്പ ലഭിക്കാനുള്ള പ്രത്യേകാവകാശമുണ്ട്.
ജിഎസ്ടി പ്രവര്‍ത്തനക്ഷമമായതിനാല്‍, വ്യാപാര ഉടമകള്‍ക്ക് തങ്ങളുടെ ചരക്കുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് നീക്കാന്‍ വലിയ തുക ചെലവഴിക്കേണ്ടതില്ല എന്നാതാണ് മറ്റൊരു നേട്ടം. ഒരേ ഉല്‍പ്പന്നത്തിന് വ്യത്യസ്ത ഉല്‍പാദന തലങ്ങളില്‍ നികുതി ചുമത്തുന്നത് ഉയര്‍ന്ന ചെലവുകള്‍ക്ക് കാരണമായിരുന്നു. ജിഎസ്ടി ഒരു മൂല്യവര്‍ധിത നികുതി ആയതിനാല്‍ ഈ പ്രശ്‌നം പരിഹരിച്ചു.
വെല്ലുവിളികള്‍
ഓണ്‍ലൈന്‍ ജിഎസ്ടി സംവിധാനം കൈകാര്യം ചെയ്യാന്‍ സാങ്കേതിക സംവിധാനം ഇല്ലാത്ത ബിസിനസുകള്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഓണ്‍ലൈന്‍ ജിഎസ്ടി ഫയലിംഗിന്റെ പ്രായോഗിക വിശദാംശങ്ങളെക്കുറിച്ച് അറിയാത്തത്‌ കൊണ്ട് അത് ഔട്ട്‌സോഴ്‌സ് ചെയ്യേണ്ടിവരും. ഇത് രജിസ്‌ട്രേഷന്റെയും ഫയലിംഗിന്റെയും ചിലവ് വര്‍ധിപ്പിക്കുന്നു. മുന്‍ നികുതി സമ്പ്രദായത്തില്‍, കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ നികുതി ഇളവിന്റെ ആനുകൂല്യം കയറ്റുമതിക്ക് ലഭിച്ചിരുന്നെങ്കില്‍, ജിഎസ്ടി വ്യവസ്ഥയില്‍ ഇത് ലഭ്യമല്ല. ഇവിടെ പ്രവര്‍ത്തന മൂലധനത്തിന്റെ കാര്യത്തില്‍ ചെറിയ തടസ്സം നേരിടേണ്ടി വരുന്നു.