image

28 Jun 2022 4:14 AM GMT

Banking

പുത്തന്‍ സ്‌കീമുകള്‍ അവതരിപ്പിക്കാന്‍ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍

MyFin Desk

പുത്തന്‍ സ്‌കീമുകള്‍ അവതരിപ്പിക്കാന്‍ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍
X

Summary

കൊച്ചി : മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍ അവസരങ്ങളൊരുക്കാന്‍ രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി). പുതിയ സ്‌കീമുകള്‍ അവതരിപ്പിക്കുന്നതിന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് മൂന്നു മാസത്തെ നിരോധനം സെബി ഏര്‍പ്പെടുത്തിയിരുന്നു. അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച നിബന്ധനകള്‍ നടപ്പാക്കാന്‍ ഫണ്ട് ഹൗസുകള്‍ക്കു സമയം നല്‍കുന്നതിനായിരുന്നു നിരോധനം. ജൂണ്‍ 30ന് ഈ നിരോധനം അവസാനിക്കുന്നതോടെ 20 എഎംസികളാണ് പുതിയ സ്‌കീമുകളിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഒരുങ്ങുന്നത്. പിജിഐഎം ഇന്ത്യ, സുന്ദരം, എല്‍ഐസി […]


കൊച്ചി : മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുത്തന്‍ അവസരങ്ങളൊരുക്കാന്‍ രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി). പുതിയ സ്‌കീമുകള്‍ അവതരിപ്പിക്കുന്നതിന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് മൂന്നു മാസത്തെ നിരോധനം സെബി ഏര്‍പ്പെടുത്തിയിരുന്നു. അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച നിബന്ധനകള്‍ നടപ്പാക്കാന്‍ ഫണ്ട് ഹൗസുകള്‍ക്കു സമയം നല്‍കുന്നതിനായിരുന്നു നിരോധനം. ജൂണ്‍ 30ന് ഈ നിരോധനം അവസാനിക്കുന്നതോടെ 20 എഎംസികളാണ് പുതിയ സ്‌കീമുകളിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഒരുങ്ങുന്നത്. പിജിഐഎം ഇന്ത്യ, സുന്ദരം, എല്‍ഐസി മ്യൂച്വല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ, ബറോഡ ബിഎന്‍പി പാരിബ തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

2021-22 കാലയളവിലായി 176 ന്യു ഫണ്ട് ഓഫറിംഗുകളാണ് (എന്‍എഫ്ഒ) രാജ്യത്തെ എഎംസികള്‍ അവതരിപ്പിച്ചത്. 1.08 ലക്ഷം കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ സാധിച്ചത്. 2020-21 അവതരിപ്പിച്ച 84 എന്‍എഫ്ഒകള്‍ വഴി 42,038 കോടി രൂപയും സമാഹരിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപക ആസ്തി 37.22 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് കണക്കുകള്‍. മെയ് 31ലെ കണക്ക് പ്രകാരം 13.33 കോടി അക്കൗണ്ടുകളാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളിലായിട്ടുള്ളത്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനാ(എസ്ഐപി)ണ് നിക്ഷേപിക്ക് താല്‍പര്യം.

മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഉടമകള്‍ നോമിനേഷന്‍ പിന്‍വലിക്കുമ്പോള്‍ ഇനി മുതല്‍ ഡിക്ലറേഷന്‍ ഫോം നല്‍കണമെന്ന് ഏതാനും ദിവസം മുന്‍പ് സെബി അറിയിച്ചിരുന്നു. 2022 ഓഗസ്റ്റ് 1-നോ അത് കഴിഞ്ഞോ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഈ നോമിനേഷന്‍ പിന്‍വലിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന് സെബി നിര്‍ദേശിച്ച ഫോര്‍മാറ്റില്‍ നോമിനേഷന്‍ നല്‍കാം, രണ്ട് സ്വന്തമായി ഒപ്പിട്ട ഡിക്ലറേഷന്‍ നല്‍കുന്നതു വഴിയും ഫോമിലൂടെ നോമിനേഷന്‍ ഒഴിവാക്കാം. രണ്ട് ഫോമുകളും വരിക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ വഴി കിട്ടും. ഒപ്റ്റ്-ഔട്ട് ഡിക്ലറേഷന്‍ ഫോം ഓണ്‍ലൈനായും ഓഫ് ലൈനായും സമര്‍പ്പിക്കാം. ഓഫ് ലൈനായിട്ടാണ് ഫോം സമര്‍പ്പിക്കുന്നതെങ്കില്‍ ഫോമുകളില്‍ യൂണിറ്റ് ഹോള്‍ഡര്‍മാരുടെ കയ്യൊപ്പ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇ-സൈന്‍ സമര്‍പ്പിച്ചാല്‍ മതി.