image

28 Jun 2022 1:54 AM GMT

Technology

തകര്‍പ്പന്‍ ടെക്ക് ഫീച്ചറുകളുടന്‍: ഹിറ്റാകുമോ ടെലഗ്രാം പ്രീമിയം?

MyFin Desk

തകര്‍പ്പന്‍ ടെക്ക് ഫീച്ചറുകളുടന്‍: ഹിറ്റാകുമോ ടെലഗ്രാം പ്രീമിയം?
X

Summary

വാട്സാപ്പിനോളം ജനപ്രീതി നേടിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയിലുള്‍പ്പടെ ഒട്ടേറെ ഉപഭോക്താക്കളുള്ള ടെലഗ്രാമിന് പ്രീമിയം വേര്‍ഷന്‍ കൂടി വന്നതോടെ ഇതിനെ പറ്റി കൂടുതലറിയാനുള്ള ശ്രമത്തിലാണ് ടെക്ക് പ്രേമികള്‍. സന്തോഷിക്കാന്‍ ഏറെയുണ്ടെങ്കിലും ആദ്യം മനസിലാക്കേണ്ടത് ആന്‍ഡ്രോയിഡില്‍ ഇത് ലഭിക്കാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ്. നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്താന്‍ വൈകുമെങ്കിലും അധിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ അതിനായി പ്രത്യേക സബ്സ്‌ക്രിപ്ഷന്‍ എടുക്കണം. […]


വാട്സാപ്പിനോളം ജനപ്രീതി നേടിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയിലുള്‍പ്പടെ ഒട്ടേറെ ഉപഭോക്താക്കളുള്ള ടെലഗ്രാമിന് പ്രീമിയം വേര്‍ഷന്‍ കൂടി വന്നതോടെ ഇതിനെ പറ്റി കൂടുതലറിയാനുള്ള ശ്രമത്തിലാണ് ടെക്ക് പ്രേമികള്‍. സന്തോഷിക്കാന്‍ ഏറെയുണ്ടെങ്കിലും ആദ്യം മനസിലാക്കേണ്ടത് ആന്‍ഡ്രോയിഡില്‍ ഇത് ലഭിക്കാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ്. നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്താന്‍ വൈകുമെങ്കിലും അധിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ അതിനായി പ്രത്യേക സബ്സ്‌ക്രിപ്ഷന്‍ എടുക്കണം. ഒരുമാസത്തേക്ക് 469 രൂപ അതായത് പ്രതിവര്‍ഷം 5628 രൂപയാണ് ടെലഗ്രാം പ്രീമിയം ഉപയോഗിക്കാന്‍ ചെലവാക്കേണ്ടി വരിക. ടെലഗ്രാമിന്റെ സാധാരണ വേര്‍ഷന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 കോടിയില്‍ അധികം ഡൗണ്‍ലോഡുകളാണുള്ളത്. പുതുപുത്തന്‍ ഇമോജികളും സ്റ്റിക്കറുകളും ഉള്‍പ്പെട്ട ടെലിഗ്രാം 8.7.2 ബീറ്റ വേര്‍ഷന്‍ അടുത്തയിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഏപ്രിലില്‍ ഇറക്കിയ ഈ വേര്‍ഷനില്‍ ആകര്‍ഷകമായ ഫീച്ചേഴ്സും ചേര്‍ത്തിട്ടുണ്ട്.

പ്രീമിയത്തിന്റെ പ്രത്യേകത

4 ജിബി വരെയാണ് പ്രീമിയത്തില്‍ ഫയല്‍ അപ്ലോഡ് ചെയ്യാവുന്ന പരിധി. ആയിരം ചാനലുകള്‍ വരെ ഫോളോ ചെയ്യാന്‍ സാധിക്കുന്ന ടെലഗ്രാം പ്രീമിയത്തില്‍ വോയ്‌സ്-ടു-ടെക്സ്റ്റ് കണ്‍വേര്‍ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുണ്ട്. 200 ചാറ്റുകള്‍ വീതമുള്ള 20 ചാറ്റ് ഫോള്‍ഡറുകള്‍ വരെ ക്രിയേറ്റ് ചെയ്യാമെന്നതും പ്രീമിയത്തിന്റെ പ്രത്യേകതയാണ്. ഭാഷ ട്രാന്‍സ്ലേറ്റ് ചെയ്യാനും സൗകര്യമുണ്ട്. പ്രധാന ലിസ്റ്റില്‍ പത്ത് ചാറ്റുകള്‍ പിന്‍ചെയ്യാനും ഇതില്‍ സാധിക്കും. ടെലഗ്രാം പബ്ലിക്ക് ചാനലുകളില്‍ സ്പോണ്‍സര്‍ ചെയ്ത പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇത് പ്രീമിയത്തില്‍ ഉണ്ടാകില്ല. തുടര്‍ന്നും ടെലഗ്രാമില്‍ വരുന്ന മാറ്റങ്ങള്‍ ആദ്യം അപേഡേറ്റ് ചെയ്യുന്നത് പ്രീമിയം വേര്‍ഷനിലായിരിക്കുമെന്നും സൂചനയുണ്ട്.