image

4 July 2022 6:09 AM IST

2023-ല്‍ കറന്റ് അക്കൗണ്ട് കമ്മി 3 ശതമാനമായേക്കാമെന്ന് റിപ്പോര്‍ട്ട്

MyFin Desk

2023-ല്‍ കറന്റ് അക്കൗണ്ട് കമ്മി 3 ശതമാനമായേക്കാമെന്ന് റിപ്പോര്‍ട്ട്
X

Summary

  ഡെല്‍ഹി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രേഡ് ബാലന്‍സ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തതും, കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ദ്ധിക്കുന്നതും ഇതിനു ആക്കം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എണ്ണയുടെ കയറ്റുമതി തീരുവ സര്‍ക്കാരിന്റെ സാമ്പത്തിക നിലയില്‍ നേരിയ പുരോഗതി ഉണ്ടാക്കിയെങ്കിലും, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് പ്രദേശികമായ ഡിമാന്‍ഡ് കുറയ്ക്കാന്‍ സഹായിക്കില്ലെന്നും. രൂപയുടെ മൂല്യം ഡോളറിനെതിരെ 80 രൂപ മറികടക്കമാമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണത്തിന്റെ […]


ഡെല്‍ഹി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രേഡ് ബാലന്‍സ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്തതും, കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ദ്ധിക്കുന്നതും ഇതിനു ആക്കം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എണ്ണയുടെ കയറ്റുമതി തീരുവ സര്‍ക്കാരിന്റെ സാമ്പത്തിക നിലയില്‍ നേരിയ പുരോഗതി ഉണ്ടാക്കിയെങ്കിലും, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് പ്രദേശികമായ ഡിമാന്‍ഡ് കുറയ്ക്കാന്‍ സഹായിക്കില്ലെന്നും. രൂപയുടെ മൂല്യം ഡോളറിനെതിരെ 80 രൂപ മറികടക്കമാമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

സ്വര്‍ണത്തിന്റെ മേലുള്ള ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചും, പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നികുതിയേര്‍പ്പെടുത്തിയും, ആഭ്യന്തര ക്രൂഡ് ഉത്പാദനത്തിന് സെസ് ഏര്‍പ്പെടുത്തിയും കമ്മി പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട മിച്ചം

ജഡിപിയുടെ 0.9 ശതമാനമായിരുന്നു. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 1.2 തമാനമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി മാറി. ഇത് ഈ വര്‍ഷം മൂന്ന് ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍.