image

7 July 2022 5:20 AM GMT

Policy

രൂപയുടെ കനത്ത ഇടിവില്‍ ' ശ്രീലങ്കന്‍ പാഠം' ഓര്‍മ്മിപ്പിച്ച് തോമസ് ഐസക്ക്

MyFin Desk

രൂപയുടെ കനത്ത ഇടിവില്‍  ശ്രീലങ്കന്‍ പാഠം ഓര്‍മ്മിപ്പിച്ച് തോമസ് ഐസക്ക്
X

Summary

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ശ്രീലങ്കന്‍ പാഠം ഓര്‍മ്മിപ്പിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 6.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉടന്‍ തന്നെ ഇത് 80 രിധി കടന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെടുന്നതും വ്യാപാര കമ്മി വര്‍ധിക്കുന്നതും രൂപയ്ക്ക് പിന്നാക്കം വലിക്കുന്നു. രൂപയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ റെക്കോര്‍ഡ് വിദേശനാണ്യ ശേഖരം ഇല്ലാതാക്കുമോ എന്നും, ശ്രീലങ്ക ഇപ്പോള്‍ […]


ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ശ്രീലങ്കന്‍ പാഠം ഓര്‍മ്മിപ്പിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 6.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഉടന്‍ തന്നെ ഇത് 80 രിധി കടന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെടുന്നതും വ്യാപാര കമ്മി വര്‍ധിക്കുന്നതും രൂപയ്ക്ക് പിന്നാക്കം വലിക്കുന്നു. രൂപയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ റെക്കോര്‍ഡ് വിദേശനാണ്യ ശേഖരം ഇല്ലാതാക്കുമോ എന്നും, ശ്രീലങ്ക ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ 'മണിമുഴക്കം' ഇന്ത്യയ്ക്ക് കൂടിയുള്ളതാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഈ രീതിയില്‍ താഴുന്നത് ആദ്യമായാണ്. വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.25ലേക്ക് താണിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്നുണ്ട്. 2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിയുന്നതും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതും ഡോളര്‍ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച്ച 79.16 ല്‍ ആണ് രൂപയുടെ വിനിമയം നടന്നത്. 2021 ല്‍ 102.2 ബില്യണ്‍ ഡോളറായിരുന്ന വ്യാപാരക്കമ്മി 2022 ല്‍ 189.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകുന്നതിനാല്‍ കനത്ത സമ്മര്‍ദ്ദമാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞു. 2022 മൂന്നാം പാദമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 82 ആയി താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതിഫലനം അതുകൊണ്ട് ഉണ്ടാകുന്നില്ല. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന പണനയവുമായി മുന്നോട്ടു നീങ്ങിയാല്‍ ഡോളര്‍ ഇനിയും കരുത്തു നേടും. ഇത് രൂപയുടെ മൂല്യമിടിവിന് കാരണമാകും.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമോ എന്ന ആശങ്ക ശക്തമായതോടെ മെയ് മാസം 40,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ വര്‍ഷം ഇതിനോടകം 1.69 ലക്ഷം കോടി രൂപ ഓഹരി നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 39,993 കോടി രൂപയാണ് കഴിഞ്ഞ മാസം ഓഹരി നിക്ഷേപത്തില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് രാജ്യത്തെ ഓഹരി വിപണിയ്ക്കും തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 2021 മുതല്‍ മെയ് മാസം വരെ കഴിഞ്ഞ 8 മാസം കൊണ്ട് 2.07 ലക്ഷം കോടി രൂപ നിക്ഷേപങ്ങളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.