image

8 July 2022 5:41 AM GMT

Banking

ഫാർമ, റിയൽ എസ്റ്റേറ്റ് റെയ്ഡ്: 8 കോടി രൂപ പിടിച്ചെടുത്തു.

MyFin Desk

ഫാർമ, റിയൽ എസ്റ്റേറ്റ് റെയ്ഡ്: 8 കോടി രൂപ പിടിച്ചെടുത്തു.
X

Summary

 ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ എട്ട് കോടിയിലധികം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും  പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കണക്കില്‍ പെടാത്ത മരുന്നുകള്‍ വിറ്റത് വഴി ഹവാല പണം കൈമാറ്റം ചെയ്യപ്പടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25 കോടി രൂപയോളം ഹവാല പണമായി പിടിച്ചെടുത്തിട്ടുണ്ട്. ഡെല്‍ഹി- എന്‍സിആര്‍, ഹരിയാന എന്നിങ്ങനെ 25 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിരവധി കമ്പനികള്‍ വലിയതോതില്‍ കണക്കില്‍ പെടാത്ത തുകയുടെ ഇടപാടുകള്‍ […]


ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ എട്ട് കോടിയിലധികം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കണക്കില്‍ പെടാത്ത മരുന്നുകള്‍ വിറ്റത് വഴി ഹവാല പണം കൈമാറ്റം ചെയ്യപ്പടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഏകദേശം 25 കോടി രൂപയോളം ഹവാല പണമായി പിടിച്ചെടുത്തിട്ടുണ്ട്.
ഡെല്‍ഹി- എന്‍സിആര്‍, ഹരിയാന എന്നിങ്ങനെ 25 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിരവധി കമ്പനികള്‍ വലിയതോതില്‍ കണക്കില്‍ പെടാത്ത തുകയുടെ ഇടപാടുകള്‍ നടത്തുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്‍സ് (എപിഐ) കൈകാര്യം ചെയ്യുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 94 കോടി രൂപയുടെ മിച്ച സ്റ്റോക്ക് സൂക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ് (സിബിഡിടി) പറഞ്ഞു. ഇതുവരെ കണക്കില്‍ പെടാത്ത 4.2 കോടി രൂപയും നാല് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
കണക്കില്‍ പെടാത്ത വില്‍പനയിലൂടെ ലഭിക്കുന്ന പണം സ്ഥാവര വസ്തുക്കള്‍ വാങ്ങുന്നതിനും മരുന്ന് നിര്‍മാണ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായി നിക്ഷേപിച്ചിട്ടുണ്ടെന്ന് വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. മാത്രമല്ല, ഇതിലൂടെയുള്ള മൂലധന നേട്ടം നികത്താന്‍ കമ്പനികള്‍ 20 കോടിയോളം രൂപയുടെ വ്യാജ നഷ്ടം കണക്കാക്കിയതായും സിബിഡിടി വ്യക്തമാക്കുന്നു.