image

13 July 2022 2:27 AM GMT

Visa and Emigration

ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ്, കാലതാമസം മറികടക്കാം

MyFin Desk

ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ്, കാലതാമസം മറികടക്കാം
X

Summary

തൊഴില്‍ദാതാക്കള്‍ സ്പോണ്‍സര്‍ ചെയ്യുന്ന യുഎസ് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് സമയം (പ്രോസ്സിംഗ് ടൈം) വര്‍ധിക്കുന്നു. ഈ വര്‍ഷം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ് നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷം വരെ സമയമെടുക്കുന്നുണ്ട്. 2016ല്‍ ഗ്രീന്‍ കാര്‍ഡിനായുള്ള പ്രോസസിംഗ് ടൈം 1.6 വര്‍ഷമായിരുന്നു. നേരത്തെ 1.9 വര്‍ഷം എന്നതില്‍ നിന്നാണ് 1.6 ആയി കുറഞ്ഞത്. 2500 ഡോളര്‍ പ്രോസസിംഗ് ഫീസായി അടച്ചാല്‍ പ്രോസസിംഗ് സമയം കുറയും. നിലവിലുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി ഏഴ് […]


തൊഴില്‍ദാതാക്കള്‍ സ്പോണ്‍സര്‍ ചെയ്യുന്ന യുഎസ് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് സമയം (പ്രോസ്സിംഗ് ടൈം) വര്‍ധിക്കുന്നു. ഈ വര്‍ഷം പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗ് നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷം വരെ സമയമെടുക്കുന്നുണ്ട്. 2016ല്‍ ഗ്രീന്‍ കാര്‍ഡിനായുള്ള പ്രോസസിംഗ് ടൈം 1.6 വര്‍ഷമായിരുന്നു. നേരത്തെ 1.9 വര്‍ഷം എന്നതില്‍ നിന്നാണ് 1.6 ആയി കുറഞ്ഞത്. 2500 ഡോളര്‍ പ്രോസസിംഗ് ഫീസായി അടച്ചാല്‍ പ്രോസസിംഗ് സമയം കുറയും. നിലവിലുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി ഏഴ് മാസം വരെ നേരത്തെ പ്രോസസിംഗ് പൂര്‍ത്തിയാകും.

നിലവില്‍ കുറഞ്ഞത് രണ്ട് വര്‍ഷവും അഞ്ച് മാസവും വരെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ സമയമെടുക്കുന്നുണ്ട്. നേരത്തെ ഗ്രീന്‍ കാര്‍ഡ് പ്രോസസിംഗിനുള്ള റെഗുലര്‍ ഫീസ് 700 യുഎസ് ഡോളറായിരുന്നു. തൊഴിലുടമ ഗ്രീന്‍ കാര്‍ഡിനായി 2500 ഡോളറാണ് പ്രോസസിംഗ് ഫീസായി അടയ്ക്കുന്നതെങ്കില്‍ അധികൃതരില്‍ നിന്നും 15 ദിവസങ്ങള്‍ക്കകം പ്രതികരണം ലഭിക്കും. തൊഴിലുടമ സ്പോണ്‍സര്‍ ചെയ്യുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷകനും തൊഴിലുടമയും പ്രീഫയലിംഗ് ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലൂടെ കടന്നുപോകണം. പ്രീഫയലിംഗിലാണ് യോഗ്യത സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതും അത് പരിശോധിച്ച് ആധികാരികത ഉറപ്പാക്കുന്നതും.

ഇതിനു ശേഷമാണ് തൊഴില്‍ വകുപ്പ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബര്‍) അപേക്ഷകന്റെ നിലവിലുള്ള വേതനം, നൈപുണ്യ നില, ഏരിയ കോഡ് എന്നിവ വിലയിരുത്തുന്നത്. വേതന നിര്‍ണയത്തിന്റെ കാര്യത്തില്‍, കാത്തിരിപ്പ് സമയം 2016ല്‍ 76 ദിവസമായിരുന്നത് 2022ല്‍ 182 ദിവസമായി ഉയര്‍ന്നിട്ടുണ്ട്. യു.എസ് പൗരനല്ലാത്ത ഒരാള്‍ക്ക് അവിടെ സ്ഥിര താമസം നേടുന്നതിന് ഗ്രീന്‍ കാര്‍ഡ് ആവശ്യമാണ്. യുഎസില്‍ എവിടെ വേണമെങ്കിലും നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും, മൂന്നോ അഞ്ചോ വര്‍ഷത്തിന് ശേഷം യുഎസ് പൗരത്വത്തിന് യോഗ്യത നേടാനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് സാധിക്കും.