13 July 2022 6:16 AM IST
Summary
രാജ്യത്തെ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് 2030ഓടെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് ഐആര്‍ഇഡിഎ (Indian Renewable Energy Development Agency) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസ് പറഞ്ഞു. നിലവിലെ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 1.1 ലക്ഷം തൊഴിലാളികളുടെ പത്തിരട്ടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ 90 ശതമാനവും ഗ്രാമീണ മേഖലയിലാണ് വരുന്നത്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികസനമാണ്. സഹകരണ വകുപ്പ് മന്ത്രാലയത്തിന്റെ […]
രാജ്യത്തെ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് 2030ഓടെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് ഐആര്‍ഇഡിഎ (Indian Renewable Energy Development Agency) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസ് പറഞ്ഞു. നിലവിലെ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 1.1 ലക്ഷം തൊഴിലാളികളുടെ പത്തിരട്ടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ 90 ശതമാനവും ഗ്രാമീണ മേഖലയിലാണ് വരുന്നത്. ഇത് സൂചിപ്പിക്കുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വികസനമാണ്. സഹകരണ വകുപ്പ് മന്ത്രാലയത്തിന്റെ പിന്തുണയോടെ പൂനെയിലെ വാമിനകോമില്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ ബാങ്കിംഗ് (CICTAB) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ദാസ് അഭിപ്രായപ്പെട്ടു. മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജ ഉത്പാദനത്തെ ഉത്തേജിപ്പിക്കാന്‍ ഐആര്‍ഇഡിഎ നടപ്പിലാക്കുന്ന നിരവധി സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഊര്‍ജ്ജ പദ്ധതികള്‍ക്കായി ഐആര്‍ഇഡിഎ പദ്ധതി ചെലവിന്റെ 70 ശതമാനവും ഉപയോഗിക്കുമെന്നും 'അന്നദാതാ'യെ ഒരു 'ഊര്‍ജ്ജദാതാ' ആക്കുന്നതിനായുള്ള പിഎം-കുസുമം പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് ഊര്‍ജവും ജലസുരക്ഷയും നല്‍കാനും അവരുടെ വരുമാനം വര്‍ധിപ്പിക്കാനും, ഡീസല്‍ ഒഴിവാക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 35 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികാവശ്യത്തിനുള്ള പമ്പുകള്‍ സൗരോര്‍ജ്ജ കേന്ദ്രീകൃതമാക്കുന്നതിലൂടെ ശുദ്ധമായ ഊര്‍ജ്ജം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. നൈപുണ്യമുള്ളവരും ഇല്ലാത്തവരുമായ തൊഴിലാളികള്‍ക്ക് വര്‍ഷം 7.55 ലക്ഷം തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കും. അടുത്ത അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഇ-മൊബിലിറ്റി, ഗ്രീന്‍ ഹൈഡ്രജന്‍, തിരമാല, കാറ്റ് എന്നിവ രാജ്യത്തെ ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദാസ് പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
