image

13 July 2022 11:35 PM GMT

Banking

ടാറ്റ മെറ്റാലിക്‌സ്, ഒന്നാം പാദ അറ്റാദായം 1.22 കോടിയായി ഇടിഞ്ഞു

MyFin Desk

ടാറ്റ മെറ്റാലിക്‌സ്, ഒന്നാം പാദ അറ്റാദായം 1.22 കോടിയായി ഇടിഞ്ഞു
X

Summary

ഡെല്‍ഹി: പ്രധാനമായും ഉയര്‍ന്ന ചെലവുകള്‍ മൂലം ടാറ്റ മെറ്റാലിക്‌സിന്റെ 2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ അറ്റാദായം 1.22 കോടി രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 94.72 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 606.45 കോടി രൂപയില്‍ നിന്ന് 669.35 കോടി രൂപയായി. ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ […]


ഡെല്‍ഹി: പ്രധാനമായും ഉയര്‍ന്ന ചെലവുകള്‍ മൂലം ടാറ്റ മെറ്റാലിക്‌സിന്റെ 2022-23 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ അറ്റാദായം 1.22 കോടി രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 94.72 കോടി രൂപയായിരുന്നു അറ്റാദായമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 606.45 കോടി രൂപയില്‍ നിന്ന് 669.35 കോടി രൂപയായി.

ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 471.62 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 667.72 കോടി രൂപയായി ഉയര്‍ന്നു. ടാറ്റ സ്റ്റീലിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മെറ്റാലിക്‌സിന് പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ നിര്‍മ്മാണ പ്ലാന്റുണ്ട്. കമ്പനി പിഗ് അയേണും, ഡക്‌റ്റൈല്‍ അയണ്‍ പൈപ്പുകളുമാണ് (ഡിഐപി) അവിടെ നിര്‍മ്മിക്കുന്നത്. കല്‍ക്കരി, കോക്ക്, ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ വിലയിലെ ഗണ്യമായ വര്‍ധനവും, 2021 സാമ്പത്തിക വര്‍ഷത്തില്‍ ബുക്ക് ചെയ്ത പഴയ ഡിഐപി ഓര്‍ഡറുകള്‍ തുടര്‍ച്ചയായി മുടങ്ങിയതും, 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയതിന് ശേഷം പിഗ് അയേണ്‍ വിലയില്‍ കുത്തനെ ഉണ്ടായ ഇടിവും ജൂണ്‍ പാദത്തിലെ ലാഭത്തെ സാരമായി ബാധിച്ചു.