image

20 July 2022 7:13 AM GMT

സുരക്ഷിതമല്ലാത്ത വായ്പ മേഖലകളില്‍ അന്വേഷണം കൂടുന്നു, സിബില്‍ റിപ്പോര്‍ട്ട്

MyFin Desk

സുരക്ഷിതമല്ലാത്ത വായ്പ മേഖലകളില്‍ അന്വേഷണം  കൂടുന്നു, സിബില്‍ റിപ്പോര്‍ട്ട്
X

Summary

മുബൈ: സുരക്ഷിതമല്ലാത്ത വായ്പകളിന്‍ മേലുള്ള അന്വേഷണങ്ങളില്‍ വര്‍ധന. മേയില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ വായ്പ ഉത്പന്നങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഉണ്ടായതെന്ന് ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. വ്യക്തിഗത വായ്പകള്‍ക്കായുള്ള അന്വേഷണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ 141 ശതമാനം വര്‍ധിച്ചു. അതേസമയം ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 68 ശതമാനം വളര്‍ച്ചയുണ്ടായതായി ജനുവരി-മാര്‍ച്ച് പാദത്തിലുണ്ടായ പ്രവണതയുടെ തുടര്‍ച്ചയാണിതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പ മേഖലയിലെ രണ്ട് സുരക്ഷിതമല്ലാത്ത സെഗ്മെന്റുകളുടെ അന്വേഷണങ്ങളില്‍ അതിവേഗ വളര്‍ച്ചാ നിരക്ക് […]


മുബൈ: സുരക്ഷിതമല്ലാത്ത വായ്പകളിന്‍ മേലുള്ള അന്വേഷണങ്ങളില്‍ വര്‍ധന. മേയില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ വായ്പ ഉത്പന്നങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഉണ്ടായതെന്ന് ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.

വ്യക്തിഗത വായ്പകള്‍ക്കായുള്ള അന്വേഷണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ 141 ശതമാനം വര്‍ധിച്ചു. അതേസമയം ക്രെഡിറ്റ് കാര്‍ഡുകളുടെ കാര്യത്തില്‍ 68 ശതമാനം വളര്‍ച്ചയുണ്ടായതായി ജനുവരി-മാര്‍ച്ച് പാദത്തിലുണ്ടായ പ്രവണതയുടെ തുടര്‍ച്ചയാണിതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പ മേഖലയിലെ രണ്ട് സുരക്ഷിതമല്ലാത്ത സെഗ്മെന്റുകളുടെ അന്വേഷണങ്ങളില്‍ അതിവേഗ വളര്‍ച്ചാ നിരക്ക് കൈവരിച്ചരിതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

90 ദിവസത്തിലേറെയായി അടയ്ക്കാത്ത വായ്പകള്‍ അസറ്റ് ക്ലാസുകളിലുടനീളം കുറഞ്ഞു. ഇത് വായ്പാ പ്രകടനത്തില്‍ പുരോഗതി കാണിക്കുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റിലെ കുടിശിക 2.03 ശതമാനമാണ്. ഔട്ട്്‌സ്റ്റാന്‍ഡിംഗ് ബാലന്‍സിന്റെ കാര്യത്തില്‍ ഉപഭോക്തൃ ഡ്യൂറബിള്‍ ലോണുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ 27 ശതമാനം മുന്നേറ്റം നേടി. വ്യക്തിഗത വായ്പകള്‍ 22 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകള്‍ 17 ശതമാനവുമാണ് നേട്ടം കാഴ്ച്ച വച്ചത്.