image

21 July 2022 7:04 AM GMT

Banking

പണപ്പെരുപ്പം, ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി എഡിബി

MyFin Desk

പണപ്പെരുപ്പം,  ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം  താഴ്ത്തി എഡിബി
X

Summary

2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലിലെ 7.5 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നതാണ് പുതുക്കിയ അനുമാനത്തിന് കാരണം. നിലവിലുള്ള ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക സ്ഥിതി വഷളാക്കുന്ന വിതരണ ശൃംഖലയിലെ തടസ്സങ്ങളും വളര്‍ച്ച കുറയുന്നതിലേക്ക് നയിക്കുന്നതായി എഡിബി അറിയിച്ചു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം ഉപഭോക്താവിന്റെ വാങ്ങാനുള്ള ശേഷിയെ ബാധിച്ചേക്കും. ഇന്ത്യന്‍ രൂപയ്ക്കെതിരെ യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതാണ് ഈ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ഇത് […]


2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലിലെ 7.5 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി താഴ്ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നതാണ് പുതുക്കിയ അനുമാനത്തിന് കാരണം. നിലവിലുള്ള ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക സ്ഥിതി വഷളാക്കുന്ന വിതരണ ശൃംഖലയിലെ തടസ്സങ്ങളും വളര്‍ച്ച കുറയുന്നതിലേക്ക് നയിക്കുന്നതായി എഡിബി അറിയിച്ചു.

ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം ഉപഭോക്താവിന്റെ വാങ്ങാനുള്ള ശേഷിയെ ബാധിച്ചേക്കും. ഇന്ത്യന്‍ രൂപയ്ക്കെതിരെ യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതാണ് ഈ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ഇത് ഇന്ത്യയില്‍ കൂടുതല്‍ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സാഹചര്യങ്ങള്‍ കര്‍ശനമാക്കുന്നത് വളര്‍ച്ചയെ മയപ്പെടുത്തുന്നതിന് കാരണമാകുമെന്ന് എഡിബിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 7.01% ആയി . തുടര്‍ച്ചയായ ആറാം മാസവും റിസര്‍വ് ബാങ്കിന്റെ സഹന പരിധിക്ക്് മുകളിലാണിത്. ഇത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ കൂടുതല്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുന്നതിന് കാരണമാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും പണപ്പെരുപ്പം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മംഗോളിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ലാവോസ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുകയാണ്. 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഏഷ്യന്‍ മേഖലയുടെ വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 5.2 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി എഡിബി പരിഷ്‌കരിച്ചു. അതേസമയം ഭക്ഷ്യ-ഇന്ധന വിലക്കയറ്റം മൂലം പണപ്പെരുപ്പ പ്രവചനം 3.7 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമായി ഉയര്‍ത്തി.