image

25 July 2022 7:06 AM IST

Market

ഒന്നാം പാദത്തിലെ മികച്ച നേട്ടം ഓഹരികളിൽ പ്രതിഫലിക്കാതെ റിലയന്‍സ്

MyFin Desk

ഒന്നാം പാദത്തിലെ മികച്ച നേട്ടം ഓഹരികളിൽ പ്രതിഫലിക്കാതെ  റിലയന്‍സ്
X

Summary

 ആദ്യ വ്യാപാരത്തില്‍ ഓഹരി മൂല്യത്തില്‍ നാല് ശതമാനം ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്.  46 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനിയുടെ ജൂണ്‍ പാദഫലങ്ങൾ വെള്ളിയാഴ്ച്ച പുറത്ത് വിട്ടിരുന്നു. ടെലികോം, റീട്ടെയ്ല്‍ ഓയില്‍ റിഫൈനറി എന്നിവയില്‍ നിന്നുള്ള നേട്ടമാണ് ജൂണ്‍ പാദത്തിലെ ഉയര്‍ച്ചയ്ക്ക് കാരണം. സെന്‍സെക്‌സില്‍ ഓഹരികൾ 3.95 ശതമാനം ഇടിഞ്ഞ് 2,404 രൂപയിലെത്തി. അതേസമയം എന്‍എസ്ഇ നിഫ്റ്റിയില്‍ 3.98 ശതമാനം ഇടിഞ്ഞ് 2,403 രൂപയിലെത്തി. 'ടെലികോം, റീട്ടെയില്‍ മേഖലകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഫലങ്ങള്‍ ശ്രദ്ധേയമാണെങ്കിലും, റിഫൈനിംഗ് മേഖലയില്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം […]


ആദ്യ വ്യാപാരത്തില്‍ ഓഹരി മൂല്യത്തില്‍ നാല് ശതമാനം ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 46 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനിയുടെ ജൂണ്‍ പാദഫലങ്ങൾ വെള്ളിയാഴ്ച്ച പുറത്ത് വിട്ടിരുന്നു. ടെലികോം, റീട്ടെയ്ല്‍ ഓയില്‍ റിഫൈനറി എന്നിവയില്‍ നിന്നുള്ള നേട്ടമാണ് ജൂണ്‍ പാദത്തിലെ ഉയര്‍ച്ചയ്ക്ക് കാരണം. സെന്‍സെക്‌സില്‍ ഓഹരികൾ 3.95 ശതമാനം ഇടിഞ്ഞ് 2,404 രൂപയിലെത്തി. അതേസമയം എന്‍എസ്ഇ നിഫ്റ്റിയില്‍ 3.98 ശതമാനം ഇടിഞ്ഞ് 2,403 രൂപയിലെത്തി.
'ടെലികോം, റീട്ടെയില്‍ മേഖലകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഫലങ്ങള്‍ ശ്രദ്ധേയമാണെങ്കിലും, റിഫൈനിംഗ് മേഖലയില്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം താഴെയായി,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 17,955 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് 12,273 കോടി രൂപയായിരുന്നു റിലയന്‍സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം.
അറ്റാദായം തുടര്‍ച്ചയായി 11 ശതമാനം ഉയര്‍ന്നു. എന്നാല്‍ റഷ്യന്‍ ക്രൂഡിന് ലഭ്യമായ ഏറ്റവും വലിയ കിഴിവ് കമ്പനി നേടുമെന്നും മാര്‍ജിനുകള്‍ ഉയര്‍ന്നപ്പോള്‍ എല്ലാ ഇന്ധനങ്ങളും കയറ്റുമതി ചെയ്യുമെന്നും വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു.