25 July 2022 8:19 AM IST
Summary
പ്രമോട്ടര്‍മാര്‍, ഓഹരിയുടമകൾ, ജീവനക്കാര്‍ എന്നിവര്‍ക്ക് ബാധകമായ ഒരു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഇന്ന് അവസാനിച്ചതോടെ സൊമാറ്റോയുടെ ഓഹരി വില 11 ശതമാനത്തിലധികം ഇടിഞ്ഞു. വ്യാപാരത്തിനിടെ ഓഹരി വില ഇന്ന് 47.50 രൂപയിലേക്ക് താഴ്ന്നു. ഐപിഒയ്ക്ക് ശേഷം, സൊമാറ്റോയുടെ ഓഹരികള്‍ 2021 ജൂലൈ 23-നാണ് ബിഎസ്ഇയിലും, എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ്ങിനു ശേഷം നവംബര്‍ മാസത്തില്‍ ഓഹരി 169 രൂപ വരെ എത്തിയിരുന്നു. ഈ ആഴ്ച സൊമാറ്റോ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിടുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. കമ്പനിയിലെ പ്രമുഖ […]
പ്രമോട്ടര്‍മാര്‍, ഓഹരിയുടമകൾ, ജീവനക്കാര്‍ എന്നിവര്‍ക്ക് ബാധകമായ ഒരു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഇന്ന് അവസാനിച്ചതോടെ സൊമാറ്റോയുടെ ഓഹരി വില 11 ശതമാനത്തിലധികം ഇടിഞ്ഞു. വ്യാപാരത്തിനിടെ ഓഹരി വില ഇന്ന് 47.50 രൂപയിലേക്ക് താഴ്ന്നു.
ഐപിഒയ്ക്ക് ശേഷം, സൊമാറ്റോയുടെ ഓഹരികള്‍ 2021 ജൂലൈ 23-നാണ് ബിഎസ്ഇയിലും, എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ്ങിനു ശേഷം നവംബര്‍ മാസത്തില്‍ ഓഹരി 169 രൂപ വരെ എത്തിയിരുന്നു. ഈ ആഴ്ച സൊമാറ്റോ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിടുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു.
കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ ഉബർ ബി.വി, ഇൻഫോഎഡ്ജ്, ആന്റ്ഫിൻ സിംഗപ്പൂർ, ആലിപേ എന്നിവർക്ക് അവരുടെ ഓഹരികൾ ഇപ്പോൾ വിൽക്കാനാവും. അവർ കൈയ്യൊഴിയാൻ തീരുമാനിച്ചാൽ ഓഹരികളുടെ വില ഇനിയും ഇടിഞ്ഞേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
