image

29 July 2022 6:46 AM IST

Corporates

ഇന്ത്യക്ക് 'ആപ്പിള്‍' പ്രിയങ്കരം, മൂന്നാം പാദ വരുമാനം ഇരട്ടിയായി

MyFin Desk

ഇന്ത്യക്ക് ആപ്പിള്‍ പ്രിയങ്കരം, മൂന്നാം പാദ വരുമാനം ഇരട്ടിയായി
X

Summary

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം ഇരട്ടി വര്‍ധന ഉണ്ടായതായി 2022 ജൂണില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 83 ബില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തിയ ആപ്പിള്‍ അറിയിച്ചു. ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലമുണ്ടായ വിതരണ പരിമിതികള്‍, വിദേശനാണ്യ വിനിമയത്തിലെ പ്രതികൂല ഘടകങ്ങള്‍, റഷ്യയിലെ ഞങ്ങളുടെ ബിസിനസ്സിന്റെ ആഘാതം എന്നിവയ്ക്കിടയിലും തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും മറ്റ് ഏഷ്യാ പസഫിക് മേഖലയിലും തങ്ങള്‍ ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് […]


ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ ഏകദേശം ഇരട്ടി വര്‍ധന ഉണ്ടായതായി 2022 ജൂണില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 83 ബില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തിയ ആപ്പിള്‍ അറിയിച്ചു. ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലമുണ്ടായ വിതരണ പരിമിതികള്‍, വിദേശനാണ്യ വിനിമയത്തിലെ പ്രതികൂല ഘടകങ്ങള്‍, റഷ്യയിലെ ഞങ്ങളുടെ ബിസിനസ്സിന്റെ ആഘാതം എന്നിവയ്ക്കിടയിലും തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

അമേരിക്കയിലും യൂറോപ്പിലും മറ്റ് ഏഷ്യാ പസഫിക് മേഖലയിലും തങ്ങള്‍ ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബ്രസീല്‍, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലും വളരെ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ വികസിത വിപണികളിലും വളര്‍ന്നുവരുന്ന വിപണികളിലും ജൂണ്‍ പാദത്തിലെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടായി. ഇതിനെല്ലാം ഒപ്പം ഇന്ത്യയിലെ വരുമാനം ഏകദേശം ഇരട്ടിയായെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.

റഷ്യയിലെ ബിസിനസ്സ്, മാക്രോ ഇക്കണോമിക് പരിതസ്ഥിതി എന്നിവയില്‍ നിന്നുള്ള ആഘാതങ്ങള്‍ക്കിടയിലും സേവനങ്ങളില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 12 ശതമാനം വര്‍ധിച്ച് 19.6 ബില്യണ്‍ യുഎസ് ഡോളറിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി ആപ്പിള്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും സീനിയര്‍ വൈസ് പ്രസിഡന്റുമായ ലൂക്കാ മേയ്സ്ട്രി പറഞ്ഞു. കൂടാതെ യുഎസ്, മെക്‌സിക്കോ, ബ്രസീല്‍, കൊറിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ തങ്ങള്‍ എക്കാലത്തെയും റെക്കോര്‍ഡുകള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.