image

30 July 2022 12:43 AM GMT

Forex

തലയുയര്‍ത്തി രൂപ: മൂന്നാഴ്ച്ചയ്ക്കിടയിലെ ഉയര്‍ന്ന നിരക്കില്‍

MyFin Bureau

Rupee sign
X

Summary

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 79.42ല്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് ശേഷം ഇതാദ്യമാണ് രൂപയുടെ മൂല്യം ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം ഉയരുന്നത്. ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ ഓഹരികളിലുണ്ടായ തിരിച്ചടിയുമാണ് രൂപയ്ക്ക് നേട്ടമായത്. രാജ്യത്തേക്ക് പുതിയതായി എത്തിയ വിദേശ മൂലധന നിക്ഷേപവും രൂപയ്ക്ക് ബലമേകി. കഴിഞ്ഞ ദിവസം ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം […]


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നാഴ്ച്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 45 പൈസ ഉയര്‍ന്ന് 79.42ല്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് ശേഷം ഇതാദ്യമാണ് രൂപയുടെ മൂല്യം ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം ഉയരുന്നത്.

ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ ഓഹരികളിലുണ്ടായ തിരിച്ചടിയുമാണ് രൂപയ്ക്ക് നേട്ടമായത്. രാജ്യത്തേക്ക് പുതിയതായി എത്തിയ വിദേശ മൂലധന നിക്ഷേപവും രൂപയ്ക്ക് ബലമേകി.

കഴിഞ്ഞ ദിവസം ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 79.55 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.17 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു.