1 Aug 2022 9:01 AM IST
Summary
ഡെല്‍ഹി: വൈകാതെ തന്നെ രാജ്യത്തെ എല്ലാ ട്രെയിനുകളിലും 'പ്രീമിയം തത്ക്കാല്‍' പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ച് ഇന്ത്യന്‍ റെയില്‍വേ. പദ്ധതി നടപ്പിലായാല്‍ കുറഞ്ഞ നിരക്കില്‍ പ്രീമിയം തത്ക്കാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് രാജ്യത്തെ 80 ട്രെയിനുകളില്‍ പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് സൗകര്യമുണ്ട്. പ്രീമിയം തത്ക്കാല്‍ വരുന്നതോടെ റെയില്‍വേയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ വര്‍ധനവുണ്ടാകും. അടിയന്തരമായി യാത്ര ചെയ്യേണ്ട യാത്രക്കാരെ ഉദ്ദേശിച്ചാണ് തത്ക്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്ന ദിവസത്തിന് ഒരു ദിവസം മുന്നെയാണ് ഇത് […]
ഡെല്‍ഹി: വൈകാതെ തന്നെ രാജ്യത്തെ എല്ലാ ട്രെയിനുകളിലും 'പ്രീമിയം തത്ക്കാല്‍' പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ച് ഇന്ത്യന്‍ റെയില്‍വേ. പദ്ധതി നടപ്പിലായാല്‍ കുറഞ്ഞ നിരക്കില്‍ പ്രീമിയം തത്ക്കാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് രാജ്യത്തെ 80 ട്രെയിനുകളില്‍ പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് സൗകര്യമുണ്ട്. പ്രീമിയം തത്ക്കാല്‍ വരുന്നതോടെ റെയില്‍വേയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ വര്‍ധനവുണ്ടാകും. അടിയന്തരമായി യാത്ര ചെയ്യേണ്ട യാത്രക്കാരെ ഉദ്ദേശിച്ചാണ് തത്ക്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്ന ദിവസത്തിന് ഒരു ദിവസം മുന്നെയാണ് ഇത് ബുക്ക് ചെയ്യാന്‍ സാധിക്കുക.
ട്രെയിന്‍ യാത്ര പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നോ ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ നിന്നോ ഇത് ബുക്ക് ചെയ്യാം. സാധാരണ തത്കാല്‍ ടിക്കറ്റുകള്‍ക്ക് നിശ്ചിത നിരക്കാണെങ്കില്‍ പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ വ്യത്യസ്ത ക്ലാസുകള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. നിലവില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കിനോടു കൂടി 10 മുതല്‍ 30 ശതമാനം വരെയുള്ള തത്കാല്‍ ചാര്‍ജുകളാണ് ഈടാക്കുന്നത്. ഏതു ക്ലാസിലാണ് യാത്ര ചെയ്യുന്നത് എന്നതനുസരിച്ച് നിരക്കുകള്‍ക്ക് മാറ്റം വരും. കോവിഡ് നിയന്ത്രണങ്ങള്‍ മാറി ട്രെയിന്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലായതോടെ യാത്രക്കാരുടെ എണ്ണവും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടുണ്ട്.
തത്ക്കാല്‍ ബുക്ക് ചെയ്യണോ ?
ഒരു പിഎന്‍ആറിന് നാല് യാത്രക്കാര്‍ എന്ന കണക്കില്‍ മാത്രമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയ്ക്ക് ഒരു ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ 10 മണിക്ക് എസി ടിക്കറ്റുകളും, രാവിലെ 11 മണിക്ക് നോണ്‍ എസി ടിക്കറ്റുകളും ബുക്ക് ചെയ്യാം. റെയില്‍വേ സ്റ്റേഷനിലെ പിആര്‍എസ് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. അല്ലെങ്കില്‍ ഐആര്‍സിടിസിയില്‍ ഒരു അക്കൗണ്ട് തുടങ്ങാം. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ഇതിനായി തിരഞ്ഞെടുക്കുന്ന സമയം ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ ബുക്കിംഗ് ഇങ്ങനെ
തത്കാല്‍ ബുക്കിങ് സമയത്തിന് 5-10 മിനിറ്റുകള്‍ക്ക് മുമ്പ് ഐആര്‍സിടിസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ശേഷം യാത്ര തുടങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കുക. യാത്ര ചെയ്യേണ്ട ദിവസം തിരഞ്ഞെടുക്കുക. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ക്വോട്ട 'തത്കാല്‍' എന്ന് തിരഞ്ഞെടുക്കുക. 'ബുക്ക് നൗ' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഏതു ട്രെയിനും ബുക്ക് ചെയ്യാം. പേര്, വയസ്, ലിംഗം, സീറ്റ് മുന്‍ഗണന എന്നിവ ശ്രദ്ധാപൂര്‍വം ഫില്‍ ചെയ്യുക.
പഠിക്കാം & സമ്പാദിക്കാം
Home
