image

10 Aug 2022 10:36 AM IST

Corporates

'പാപ്പര്‍' എങ്കിലും അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ നഷ്ടം കുറച്ചു

MyFin Desk

പാപ്പര്‍ എങ്കിലും അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍ നഷ്ടം കുറച്ചു
X

Summary

  ഡെല്‍ഹി: 2022 ജൂണില്‍ പാദത്തില്‍ റിലയന്‍സ് ക്യാപിറ്റലിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 491.40 കോടി രൂപയായി കുറഞ്ഞു. പാപ്പരത്വ നടപടികള്‍ക്ക് വിധേയമായിരിക്കുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പടുത്തിയ അറ്റ നഷ്ടം 1,006 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് പാദത്തില്‍ കമ്പനി 4,249.20 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,447.52 കോടിയില്‍ നിന്ന് അവലോകന കാലയളവില്‍ 3,604.39 കോടി രൂപയായി കുറഞ്ഞുവെന്ന് കമ്പനി റെഗുലേറ്ററി […]


ഡെല്‍ഹി: 2022 ജൂണില്‍ പാദത്തില്‍ റിലയന്‍സ് ക്യാപിറ്റലിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 491.40 കോടി രൂപയായി കുറഞ്ഞു. പാപ്പരത്വ നടപടികള്‍ക്ക് വിധേയമായിരിക്കുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പടുത്തിയ അറ്റ നഷ്ടം 1,006 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് പാദത്തില്‍ കമ്പനി 4,249.20 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,447.52 കോടിയില്‍ നിന്ന് അവലോകന കാലയളവില്‍ 3,604.39 കോടി രൂപയായി കുറഞ്ഞുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഒന്നാം പാദത്തിലെ മൊത്തം ചെലവ് 4,067.53 കോടി രൂപയായി നിലനിന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,261.14 കോടി രൂപയായിരുന്നു. ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയും കടബാധ്യതകളും മൂലം 2021 നവംബറില്‍ റിസര്‍വ് ബാങ്ക് റിലയന്‍സ് ക്യാപിറ്റല്‍ (ആര്‍സിപി) ബോര്‍ഡിനെ അസാധുവാക്കിയിരുന്നു. പിന്നീട് കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിന് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു.
നിലനില്‍ 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ് പ്രകാരം കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍ പ്രോസസിന് (CIRP) വിധേയമാണ് കമ്പനി.