image

10 Aug 2022 3:41 AM GMT

Forex

'ഊര്‍ജ്ജം' ചോരാതെ രൂപ: ഡോളറിനെതിരെ 79.52ല്‍

MyFin Desk

ഊര്‍ജ്ജം ചോരാതെ രൂപ: ഡോളറിനെതിരെ 79.52ല്‍
X

Summary

മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 79.52ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയരുന്നതും രാജ്യത്തേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നതുമാണ് രൂപയ്ക്ക് നേട്ടമാകുന്നത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 79.52 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും രാവിലെ 10.30ഓടെ ഇത് 79.60ല്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.63 എന്ന നിലയിലേക്ക് എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 96.01 ഡോളറാണ് വില. ജര്‍മനിയില്‍, […]


മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 79.52ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയരുന്നതും രാജ്യത്തേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നതുമാണ് രൂപയ്ക്ക് നേട്ടമാകുന്നത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 79.52 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും രാവിലെ 10.30ഓടെ ഇത് 79.60ല്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 79.63 എന്ന നിലയിലേക്ക് എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 96.01 ഡോളറാണ് വില.
ജര്‍മനിയില്‍, പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ടാം മാസവും 7.6 ല്‍ നിന്ന് 7.5 ശതമാനമായി കുറഞ്ഞതായി ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍ ഊര്‍ജ വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും, വരും മാസങ്ങളില്‍ അവ വളരെ ഉയര്‍ന്ന തലത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.