image

17 Aug 2022 4:41 AM IST

ഇടിഎഫില്‍ നിന്ന് ഇപിഎഫ്ഒ, നേടിയത് 67,000 കോടി രൂപ

MyFin Desk

ഇടിഎഫില്‍ നിന്ന് ഇപിഎഫ്ഒ,  നേടിയത് 67,000 കോടി രൂപ
X

Summary

  മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിന്ന് 67,619.72 കോടി രൂപ നേട്ടമുണ്ടാക്കി. 2015 ഓഗസ്റ്റ് മുതല്‍ ഇപിഎഫ്ഒ ഇക്വിറ്റി ഇടിഎഫുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്ന് മൊത്തം 1.59 ലക്ഷം കോടി രൂപ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ അത് 2.27 ലക്ഷം കോടിയായി ഉയര്‍ന്നു. അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഫണ്ട് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ […]


മുംബൈ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിന്ന് 67,619.72 കോടി രൂപ നേട്ടമുണ്ടാക്കി. 2015 ഓഗസ്റ്റ് മുതല്‍ ഇപിഎഫ്ഒ ഇക്വിറ്റി ഇടിഎഫുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്ന് മൊത്തം 1.59 ലക്ഷം കോടി രൂപ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ അത് 2.27 ലക്ഷം കോടിയായി ഉയര്‍ന്നു.

അതേസമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഫണ്ട് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചപ്പോള്‍ നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. നിക്ഷേപിക്കുന്ന തുക തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും, സ്റ്റോക്ക് മാര്‍ക്കറ്റിന്റെ അസ്ഥിര സ്വഭാവം ഈ തുകയെ സുരക്ഷിതമാക്കില്ലെന്നും, ഇത്തരത്തില്‍ ഉന്നയിച്ച പശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ അന്ന് മുതല്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ഇപിഎഫ്ഒ ഇക്വിറ്റികളിലേക്കുള്ള വിഹിതം സര്‍ക്കാര്‍
ഉയര്‍ത്താന്‍ നോക്കിയിരുന്നു.

ഇപിഎഫ്ഒ പ്രതിവര്‍ഷം ശരാശരി 36,000 കോടി രൂപ ഇടിഎഫുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇതിനകം 12,199.26 കോടി രൂപ നിക്ഷേപിച്ചു. ബോണ്ടുകള്‍, ഓഹരികള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ഓഹരകളുടെ സംയുക്തമാണ് ഇടിഎഫ്. മ്യൂച്ച്വല്‍ ഫണ്ടിനെ പോലെ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുക.