image

17 Aug 2022 11:01 PM GMT

Banking

പിഎന്‍ബി സ്ഥിര നിക്ഷേപ പലിശ ഉയർത്തി, 0.2 ശതമാനം വർധന

MyFin Desk

പിഎന്‍ബി സ്ഥിര നിക്ഷേപ പലിശ ഉയർത്തി, 0.2 ശതമാനം വർധന
X

Summary

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിന് മുകളിലുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ 20 ബേസിസ് പോയിന്റ് (ബിപിഎസ്) വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ പലിശ നിരക്കുകള്‍ ഓഗസ്റ്റ് 17 മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്കും, നിലിവിലുള്ളവയ്ക്കും ഒരുപോലെ ബാധകമാണ്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബിപിഎസ് വര്‍ധനയോടെ 5.50 ശതമാനം പലിശ നിരക്കാണ് ബാങ്ക്  […]


പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിന് മുകളിലുള്ള സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ 20 ബേസിസ് പോയിന്റ് (ബിപിഎസ്) വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ പലിശ നിരക്കുകള്‍ ഓഗസ്റ്റ് 17 മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്കും, നിലിവിലുള്ളവയ്ക്കും ഒരുപോലെ ബാധകമാണ്.
ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബിപിഎസ് വര്‍ധനയോടെ 5.50 ശതമാനം പലിശ നിരക്കാണ് ബാങ്ക് ഉറപ്പു നല്‍കുന്നത്.
ഒരു വര്‍ഷത്തിന് മുകളിലും രണ്ട് വര്‍ഷം വരെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിന്റും ഉയര്‍ത്തി. രണ്ട് വര്‍ഷത്തില്‍ കൂടുതലും മൂന്ന് വര്‍ഷം വരെയുമുള്ള നിക്ഷേപങ്ങൾക്ക് 10 ബിപിഎസ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായി തുടരും.
1111 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതലും 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനവും ആയിരിക്കും.
നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും. മാത്രമല്ല, നിലവില്‍ പിഎന്‍ബിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, വിരമിച്ച് ബാങ്ക് ജീവനക്കാരക്കും 150 ബേസിസ് പോയിന്റ് (ഒന്നര ശതമാനം) അധിക പലിശ ലഭിച്ചേക്കാം.