19 Aug 2022 6:28 AM IST
Summary
ഡെല്‍ഹി: ഒരു വീട്ടില്‍ ഒറ്റ ചാര്‍ജര്‍ എന്ന ആശയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുവടുവെപ്പുകള്‍ ആരംഭിച്ചതിന് പിന്നാലെ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ). ഫോണുകള്‍ക്ക് പൊതു ചാര്‍ജ്ജര്‍ വരുന്നതോടെ സി പോര്‍ട്ട് യുഎസ്ബി മോഡലാകും കൂടുതലായും വിപണിയിലെത്തുക. ഇത് കുറഞ്ഞ നിരക്കിലുള്ള ഡിവൈസുകളുടെ വിലയില്‍ വര്‍ധന വരുത്തുമെന്നും (150 രൂപ വരെ) രാജ്യത്ത് നിന്നുള്ള അഡാപ്റ്റര്‍ കയറ്റുമതിയില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐസിഇഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്പിള്‍, ഫോക്സ്‌കോണ്‍, വിവോ, ലാവാ […]
ഡെല്‍ഹി: ഒരു വീട്ടില്‍ ഒറ്റ ചാര്‍ജര്‍ എന്ന ആശയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുവടുവെപ്പുകള്‍ ആരംഭിച്ചതിന് പിന്നാലെ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ). ഫോണുകള്‍ക്ക് പൊതു ചാര്‍ജ്ജര്‍ വരുന്നതോടെ സി പോര്‍ട്ട് യുഎസ്ബി മോഡലാകും കൂടുതലായും വിപണിയിലെത്തുക.
ഇത് കുറഞ്ഞ നിരക്കിലുള്ള ഡിവൈസുകളുടെ വിലയില്‍ വര്‍ധന വരുത്തുമെന്നും (150 രൂപ വരെ) രാജ്യത്ത് നിന്നുള്ള അഡാപ്റ്റര്‍ കയറ്റുമതിയില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐസിഇഎ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആപ്പിള്‍, ഫോക്സ്‌കോണ്‍, വിവോ, ലാവാ തുടങ്ങിയ കമ്പനികളൊക്കെ ഐസിഇഎ അംഗങ്ങളാണ്. ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്ട് ഫോണുകളിലും മൈക്രോ യുഎസ്ബി, യുഎസ്ബി സി ടൈപ്പ് ചാര്‍ജ്ജറുകളാണ്.
ലാപ്‌ടോപ്പ് ചാര്‍ജറുകളില്‍ ഇപ്പോഴും 10 തരം ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
ഇത് മൊബൈല്‍ ഉപകരണ വ്യവസായത്തിലേത് പോലെ ആഗോളനിലവാരവുമായി സമന്വയിപ്പിച്ച് രണ്ട് തരം ചാര്‍ജ്ജിംഗ് പോര്‍ട്ടുകളായി കുറയ്ക്കേണ്ടതുണ്ട്. മൊബൈല്‍ ചാര്‍ജര്‍ നിര്‍മ്മാണം ഇന്ത്യയില്‍ വളരുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ആഗോള വിപണിയില്‍ 50 ശതമാനം വിഹിതം നേടാനുള്ള സാധ്യതയുണ്ടെന്നും ഐസിഇഎയുടെ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
