image

23 Aug 2022 11:12 PM GMT

തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എന്‍എസ്ഇ

Agencies

തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എന്‍എസ്ഇ
X

Summary

ഡെല്‍ഹി: ഉയര്‍ന്ന റിട്ടേണും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പു വലകളില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ). ടെലിഗ്രാം ചാനലിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രവര്‍ത്തിക്കുന്ന 'റിയല്‍ ട്രേഡര്‍', 'ഗ്രോ സ്റ്റോക്ക്' തുടങ്ങിയ സ്ഥാപനങ്ങള്‍ ഗ്യാരണ്ടീഡ് റിട്ടേണുകളോടെ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതായി എന്‍എസ്ഇ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇത്തരം കേസുകള്‍ നിയമപ്രകാരം നിരോധിച്ചിരിക്കുന്നവയാണ്. റിയല്‍ ട്രേഡര്‍, ഗ്രോ സ്റ്റോക്ക് എന്നീ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉള്ള നിക്ഷേപ പദ്ധതികളില്‍ ഇരയാകരുതെന്ന് നിക്ഷേപകര്‍ക്ക് […]


ഡെല്‍ഹി: ഉയര്‍ന്ന റിട്ടേണും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പു വലകളില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ).

ടെലിഗ്രാം ചാനലിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രവര്‍ത്തിക്കുന്ന 'റിയല്‍ ട്രേഡര്‍', 'ഗ്രോ സ്റ്റോക്ക്' തുടങ്ങിയ സ്ഥാപനങ്ങള്‍ ഗ്യാരണ്ടീഡ് റിട്ടേണുകളോടെ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതായി എന്‍എസ്ഇ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇത്തരം കേസുകള്‍ നിയമപ്രകാരം നിരോധിച്ചിരിക്കുന്നവയാണ്.

റിയല്‍ ട്രേഡര്‍, ഗ്രോ സ്റ്റോക്ക് എന്നീ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗ്യാരണ്ടീഡ് റിട്ടേണ്‍ ഉള്ള നിക്ഷേപ പദ്ധതികളില്‍ ഇരയാകരുതെന്ന് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എന്‍എസ്ഇ. ഈ സ്ഥാപനങ്ങളൊന്നും എന്‍എസ്ഇയില്‍ സ്ഥാപനങ്ങളായോ അംഗീകൃത വ്യക്തികളായോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എന്‍എസ്ഇ വ്യക്തമാക്കി.

ഷെയേഴ്സ് ബസാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഉറപ്പായ റിട്ടേണുകളോടെ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ മാസവും എക്സ്ചേഞ്ച് സമാനമായ ഒരു ഉപദേശം നല്‍കിയിരുന്നു.