25 Aug 2022 6:55 AM IST
Summary
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 38,000 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 37,800 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). ചൊവ്വാഴ്ച്ച പവന് 480 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില ചൊവ്വാഴ്ച്ച എത്തിയത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 41,456 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 38,000 രൂപയില്‍ എത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,750 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ധിച്ച് 37,800 രൂപയിലെത്തിയിരുന്നു (22 കാരറ്റ്). ചൊവ്വാഴ്ച്ച പവന് 480 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില ചൊവ്വാഴ്ച്ച എത്തിയത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 41,456 രൂപയായി. ഗ്രാമിന് 27 രൂപ വര്‍ധിച്ച് 5,182 രൂപയായിട്ടുണ്ട്.
വെള്ളി ഗ്രാമിന് 61.10 രൂപയാണ് വില. 8 ഗ്രാമിന് 488.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 8 ഗ്രാമിന് കഴിഞ്ഞ 1.60 രൂപ കൂടിയിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 79.87 ആയി. വിദേശ വിപണിയില്‍ യുഎസ് ഡോളര്‍ ശക്തമാകുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 79.80 എന്ന നിലയിലായിരുന്നു രൂപ.
പഠിക്കാം & സമ്പാദിക്കാം
Home
