29 Aug 2022 7:13 AM IST
Corporates
റിലയന്‍സ് പൊതുയോഗം ഇന്ന് 2 മണിക്ക്; 5ജിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം
MyFin Bureau
Summary
ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം (എജിഎം) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഇന്ന് നടക്കുന്ന കമ്പനിയുടെ എജിഎമ്മില്‍ 5ജിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. കമ്പനി 2016 ലെ എജിഎമ്മില്‍ ചില സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ച് കൊണ്ടാണ് 4ജി അവതരിപ്പിച്ചത്. 5ജി സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 88,078 കോടി രൂപയ്ക്ക് 24,740 മെഗാഹെര്‍ട്സ് എയര്‍വേവുകള്‍ വാങ്ങിയിരുന്നു. 5ജി വിഷയം കൂടാതെ, 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചില […]
ഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം (എജിഎം) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
ഇന്ന് നടക്കുന്ന കമ്പനിയുടെ എജിഎമ്മില്‍ 5ജിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിച്ചേക്കാം. കമ്പനി 2016 ലെ എജിഎമ്മില്‍ ചില സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ച് കൊണ്ടാണ് 4ജി അവതരിപ്പിച്ചത്.
5ജി സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 88,078 കോടി രൂപയ്ക്ക് 24,740 മെഗാഹെര്‍ട്സ് എയര്‍വേവുകള്‍ വാങ്ങിയിരുന്നു.
5ജി വിഷയം കൂടാതെ, 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.
യോഗത്തില്‍ റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി മെറ്റാവേഴ്സിന്റെ ഇമ്മേഴ്സീവ്, ഇന്ററാക്റ്റീവ് 3ഡി പ്ലാറ്റ്‌ഫോമിലൂടെ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
5ജി ലേലത്തിന് ശേഷമുള്ള റിലയന്‍സിന്റെ ആദ്യത്തെ വാര്‍ഷിക പൊതുയോഗമാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
