image

30 Aug 2022 1:32 AM GMT

Automobile

പുത്തന്‍ ഇവി ത്രീവീലറുമായി മഹീന്ദ്ര; വില 3.60 ലക്ഷം രൂപ

Agencies

പുത്തന്‍ ഇവി ത്രീവീലറുമായി മഹീന്ദ്ര; വില 3.60 ലക്ഷം രൂപ
X

Summary

ബെംഗലൂരു: കാര്‍ഗോ ഇലക്ട്രിക്ക് ത്രീവീലര്‍ ശ്രേണിയില്‍ പുതിയ മോഡല്‍ ഇറക്കി മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്. സോര്‍ ഗ്രാന്‍ഡ് എന്നാണ് പുതിയ മോഡലിന്റെ പേര്. 3.60 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് (എക്‌സ്‌ഷോറൂം വില, ബെംഗലൂരു). വാഹനത്തിന്റെ ബുക്കിംഗുമായി ബന്ധപ്പെട്ട് മഹീന്ദ്ര ലോജിസ്റ്റിക്സ്, മജന്ത ഇവി സൊല്യൂഷന്‍സ്, മോ ഇ വിങ്, ഇ വി നൗ, യെല്ലോ ഇ വി, സിന്‍ഗോ എന്നീ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും, 12,000 ബുക്കിംഗുകള്‍ ഇതിനോടകം ലഭിച്ചുവെന്നും കമ്പനി […]


ബെംഗലൂരു: കാര്‍ഗോ ഇലക്ട്രിക്ക് ത്രീവീലര്‍ ശ്രേണിയില്‍ പുതിയ മോഡല്‍ ഇറക്കി മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്.

സോര്‍ ഗ്രാന്‍ഡ് എന്നാണ് പുതിയ മോഡലിന്റെ പേര്. 3.60 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് (എക്‌സ്‌ഷോറൂം വില, ബെംഗലൂരു).

വാഹനത്തിന്റെ ബുക്കിംഗുമായി ബന്ധപ്പെട്ട് മഹീന്ദ്ര ലോജിസ്റ്റിക്സ്, മജന്ത ഇവി സൊല്യൂഷന്‍സ്, മോ ഇ വിങ്, ഇ വി നൗ, യെല്ലോ ഇ വി, സിന്‍ഗോ എന്നീ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടുവെന്നും, 12,000 ബുക്കിംഗുകള്‍ ഇതിനോടകം ലഭിച്ചുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.