image

31 Aug 2022 2:15 AM GMT

Banking

റിലയന്‍സ് ക്യാപിറ്റലിനായി ബിഡ് സമർപ്പിച്ചവരിൽ ഇൻഡസ്ഇൻഡും ടോറന്റ് ഗ്രുപ്പും

Agencies

റിലയന്‍സ് ക്യാപിറ്റലിനായി ബിഡ് സമർപ്പിച്ചവരിൽ ഇൻഡസ്ഇൻഡും ടോറന്റ് ഗ്രുപ്പും
X

Summary

ഡെല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിനെ (ആര്‍സിഎല്‍) ഏറ്റെടുക്കുന്നതിനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഓക്ട്രീ ക്യാപിറ്റല്‍, ടോറന്റ് ഗ്രൂപ്പ്, ബി-റൈറ്റ് ഗ്രൂപ്പ് എന്നിവ ബിഡുകള്‍ സമര്‍പ്പിച്ചതായി സൂചന. 4000 കോടി രൂപ പരിധിയിലാണ് എല്ലാ ബിഡുകളും സമർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 വരെയായിരുന്നു ബിഡുകള്‍ സ്വീകരിക്കുന്ന സമയം. അഞ്ചു തവണയാണ് സമയപരിധി നീട്ടിയത്. തുടക്കത്തില്‍ 54 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നാലെണ്ണം മാത്രമാണ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് കീഴില്‍ ബിഡ് സമര്‍പ്പിച്ചത്. ലേലത്തില്‍ […]


ഡെല്‍ഹി: കടക്കെണിയിലായ റിലയന്‍സ് ക്യാപിറ്റലിനെ (ആര്‍സിഎല്‍) ഏറ്റെടുക്കുന്നതിനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഓക്ട്രീ ക്യാപിറ്റല്‍, ടോറന്റ് ഗ്രൂപ്പ്, ബി-റൈറ്റ് ഗ്രൂപ്പ് എന്നിവ ബിഡുകള്‍ സമര്‍പ്പിച്ചതായി സൂചന.

4000 കോടി രൂപ പരിധിയിലാണ് എല്ലാ ബിഡുകളും സമർപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 വരെയായിരുന്നു ബിഡുകള്‍ സ്വീകരിക്കുന്ന സമയം. അഞ്ചു തവണയാണ് സമയപരിധി നീട്ടിയത്.

തുടക്കത്തില്‍ 54 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നാലെണ്ണം മാത്രമാണ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് കീഴില്‍ ബിഡ് സമര്‍പ്പിച്ചത്. ലേലത്തില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭ്യമായിരുന്നു. ആദ്യ ഓപ്ഷനില്‍ ആര്‍സിഎല്ലിനും രണ്ടാമത്തെ ഓപ്ഷനില്‍ കമ്പനിയുടെ മറ്റു വിഭാഗങ്ങള്‍ക്കായി ലേലം വിളിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഇതില്‍ ജനറല്‍ ഇന്‍ഷുറന്‍സ്, അസറ്റ് റീകണ്‍സ്ട്രക്ഷന്‍, സെക്യൂരിറ്റീസ് ബിസിനസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

പിരമല്‍ ഗ്രൂപ്പ്, സൂറിച്ച് റേ, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് അഡ്വെന്റ് എന്നിവ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസിനായി ബിഡുകള്‍ സമർപ്പിച്ചിരുന്നു.

എന്നാല്‍ റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിനായി ബിഡുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറും യുവി അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയും ആര്‍സിഎല്ലിന്റെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ ബിസിനസിനായി ബിഡുകള്‍ സമര്‍പ്പിച്ചു. ചോയ്‌സ് ഇക്വിറ്റി, ഗ്ലോബല്‍ ഫിന്‍കാര്‍പ്പ് കമ്പനികളും മറ്റ് ആസ്തികള്‍ക്കായി ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.

പേയ്‌മെന്റ് വീഴ്ചകളും ഗുരുതരമായ ഭരണപ്രശ്‌നങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം നവംബറിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍സിഎല്‍ ബോര്‍ഡിനെ അസാധുവാക്കിയത്.