image

31 Aug 2022 10:42 PM GMT

E-commerce

ഭക്ഷണ വിതരണ സേവനങ്ങള്‍ വേഗത്തിലാക്കാൻ സൊമാറ്റോ

MyFin Bureau

ഭക്ഷണ വിതരണ സേവനങ്ങള്‍ വേഗത്തിലാക്കാൻ സൊമാറ്റോ
X

Summary

ഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഫുഡ് ഓര്‍ഡറിങിന്റെയും ഡെലിവറിയുടെയും പ്രധാന മേഖലകളായ ഹൈപ്പര്‍പ്യൂര്‍, ക്യുക്ക് കൊമേഴ്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായി കമ്പനി ചെയര്‍മാന്‍ കൗശിക് ദത്ത. 2022 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡും സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഇന്ധനവിലയുമെല്ലാം വെല്ലുവിളികളായി മുന്നില്‍ നിന്നിട്ടും ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സൊമാറ്റോയ്ക്ക് കഴിഞ്ഞു. ഹൈപ്പര്‍പ്യുവറില്‍ പുതിയ ഭക്ഷണ ഇനങ്ങളുള്ള റെസ്റ്റോറന്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ക്യുക്ക് കൊമേഴ്‌സില്‍ ബ്ലിങ്കിറ്റിന്റെ ഏറ്റെടുക്കല്‍ ഈ മാസം പൂര്‍ത്തിയായി. ബ്ലിങ്ക് കൊമേഴ്‌സ് […]


ഡെല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഫുഡ് ഓര്‍ഡറിങിന്റെയും ഡെലിവറിയുടെയും പ്രധാന മേഖലകളായ ഹൈപ്പര്‍പ്യൂര്‍, ക്യുക്ക് കൊമേഴ്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായി കമ്പനി ചെയര്‍മാന്‍ കൗശിക് ദത്ത.

2022 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡും സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഇന്ധനവിലയുമെല്ലാം വെല്ലുവിളികളായി മുന്നില്‍ നിന്നിട്ടും ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സൊമാറ്റോയ്ക്ക് കഴിഞ്ഞു.

ഹൈപ്പര്‍പ്യുവറില്‍ പുതിയ ഭക്ഷണ ഇനങ്ങളുള്ള റെസ്റ്റോറന്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ക്യുക്ക് കൊമേഴ്‌സില്‍ ബ്ലിങ്കിറ്റിന്റെ ഏറ്റെടുക്കല്‍ ഈ മാസം പൂര്‍ത്തിയായി.

ബ്ലിങ്ക് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 4,478.48 കോടി രൂപ കഴിഞ്ഞ ജൂണില്‍ സൊമാറ്റോ നിക്ഷേപിച്ചിരുന്നു.

ഇന്ന് രാവിലെ സോമറ്റോയുടെ ഓഹരി 58.75 രൂപയ്ക്കു വ്യാപാരം നടക്കുന്നു.

Also read:

സൊമാറ്റോ 4447 കോടിക്ക് ബ്ലിങ്കിറ്റിനെ ഏറ്റെടുക്കും

https://www.myfinpoint.com/lead-story/2022/06/25/food-delivery-platform-zomato-to-acquire-blinkit-in-rs-4447-cr-deal/