image

2 Sep 2022 6:38 AM GMT

Technology

ഗൂഗിളിനെ 'ആപ്പിലാക്കി' ഡെവലപ്പര്‍മാര്‍: പ്ലേ സ്റ്റോറിലേക്ക് 'അതിഥി'കളെത്തും

MyFin Desk

ഗൂഗിളിനെ ആപ്പിലാക്കി ഡെവലപ്പര്‍മാര്‍: പ്ലേ സ്റ്റോറിലേക്ക് അതിഥികളെത്തും
X

Summary

  ആഗോള ആപ്പ് ഡെവലപ്പര്‍ കമ്പനികളെ ബാധിക്കുന്ന തീരുമാനവുമായി ഗൂഗിള്‍. ഏത് രീതിയിലാകും ബാധിക്കുക എന്നു ചോദിച്ചാല്‍ ഉത്തരം 'പോസിറ്റീവ്' എന്ന് തന്നെയാണ്. എന്നാല്‍ തീരുമാനം ഗൂഗിളിനെ 'നെഗറ്റീവായി' ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഗൂഗിള്‍ പ്ലേയില്‍ ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് സാധ്യമാക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതുവരെ ഗൂഗിള്‍ പ്ലേയുടെ തന്നെ ബില്ലിംഗ് രീതിയായിരുന്നു പ്ലേ സ്റ്റോറില്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങളിലുള്‍പ്പടെ ആഗോള ഗെയിം ഡെവലപ്പര്‍ കമ്പനികള്‍ക്കടക്കം വിയോജിപ്പുണ്ടായിരുന്നു. മിക്ക കമ്പനികളും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് […]


ആഗോള ആപ്പ് ഡെവലപ്പര്‍ കമ്പനികളെ ബാധിക്കുന്ന തീരുമാനവുമായി ഗൂഗിള്‍. ഏത് രീതിയിലാകും ബാധിക്കുക എന്നു ചോദിച്ചാല്‍ ഉത്തരം 'പോസിറ്റീവ്' എന്ന് തന്നെയാണ്. എന്നാല്‍ തീരുമാനം ഗൂഗിളിനെ 'നെഗറ്റീവായി' ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ഗൂഗിള്‍ പ്ലേയില്‍ ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് സാധ്യമാക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇതുവരെ ഗൂഗിള്‍ പ്ലേയുടെ തന്നെ ബില്ലിംഗ് രീതിയായിരുന്നു പ്ലേ സ്റ്റോറില്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങളിലുള്‍പ്പടെ ആഗോള ഗെയിം ഡെവലപ്പര്‍ കമ്പനികള്‍ക്കടക്കം വിയോജിപ്പുണ്ടായിരുന്നു. മിക്ക കമ്പനികളും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതികള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ഗൂഗിളിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വില്‍പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള ബില്ലിംഗ് ഇടപാട് തേര്‍ഡ് പാര്‍ട്ടി ഇടപാടില്‍ ഇടനില സ്ഥാപനങ്ങളാകും നടത്തുക.

ഇപ്പോള്‍ സംഭവിക്കുന്നത്

കമ്പനികള്‍ തുടര്‍ച്ചായി ഇക്കാര്യം ആവശ്യപ്പെട്ടതോടെ തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് പ്ലാറ്റ്ഫോമുകളെ ഗൂഗിള്‍ പ്ലേയുമായി സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിന് വേണ്ടിയുള്ള പൈലറ്റ് പ്രൊജക്ടാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ പ്ലേയില്‍ ആപ്പുകളുടെ ബില്ലിംഗ് രീതികള്‍ സംബന്ധിച്ച് കോംമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേതടക്കം സൂക്ഷ്മ പരിശോധന ഇപ്പോള്‍ നടക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, ഇന്തോനേഷ്യ, യൂറോപ്യന്‍ ഇക്കണോമിക്ക് ഏരിയ എന്നിവിടങ്ങളില്‍ പൈലറ്റ് പ്രൊജക്ട് നടപ്പാക്കാനുള്ള ചുവടുവെപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതി പൂര്‍ണമായും വന്നുകഴിഞ്ഞാല്‍ ഈ രീതി അവലംബിക്കുന്ന ആദ്യ ആപ്പ് പ്ലാറ്റ്ഫോമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മാറും.

കമ്മീഷന്‍ കുറച്ചിട്ടും രക്ഷയില്ല

ആപ്പ് ഡെവലപ്പര്‍മാരുടെ വരുമാനം ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ കടന്നാല്‍ അതിന്റെ 30 ശതമാനം നേരത്തെ കമ്മീഷനായി ഗൂഗിളിന് നല്‍കണമായിരുന്നു. ഇത് 15 ശതമാനമായി കുറച്ചിട്ടും തേര്‍ഡ് പാര്‍ട്ടി ബില്ലിംഗ് രീതി വേണം എന്ന ആവശ്യത്തില്‍ നിന്നും ആപ്പ് ഡെവലപ്പര്‍മാര്‍ പിന്നോട്ട് പോയില്ല. കമ്മീഷന്‍ കുറയ്ക്കുന്ന നടപടി ആപ്പിളും (ആപ്പ് സ്റ്റോര്‍) സ്വീകരിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഭൂരിഭാഗം ആപ്പുകളും ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ്ജ് അടയ്ക്കേണ്ടി വരുന്ന വിഭാഗത്തില്‍ പെട്ടവയാണ്.