2 Sept 2022 5:33 AM IST
Summary
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അധിഷ്ഠിതമായ വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) വര്‍ധനവ് വരുത്തി ഇന്ത്യന്‍ ബാങ്ക്. 0.10 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ട്രഷറി ബില്ലുകളില്‍ മാനദണ്ഡമാക്കിയിട്ടുള്ള വായ്പാ നിരക്കുകളിലും (ടിബിഎല്‍ആര്‍) നാളെ മുതൽ പുതിയ വായ്പ നിരക്ക് ബാധകമാണ്. ബാങ്കിന്റെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റി (എഎല്‍സിഒ) ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കുകള്‍ അവലോകനം ചെയ്യുകയും വിവിധ കാലയളവിലുടനീളം എംസിഎല്‍ആര്‍, ടിബിഎല്‍ആര്‍ എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ […]
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അധിഷ്ഠിതമായ വായ്പാ നിരക്കില്‍ (എംസിഎല്‍ആര്‍) വര്‍ധനവ് വരുത്തി ഇന്ത്യന്‍ ബാങ്ക്. 0.10 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ട്രഷറി ബില്ലുകളില്‍ മാനദണ്ഡമാക്കിയിട്ടുള്ള വായ്പാ നിരക്കുകളിലും (ടിബിഎല്‍ആര്‍) നാളെ മുതൽ പുതിയ വായ്പ നിരക്ക് ബാധകമാണ്.
ബാങ്കിന്റെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റി (എഎല്‍സിഒ) ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കുകള്‍ അവലോകനം ചെയ്യുകയും വിവിധ കാലയളവിലുടനീളം എംസിഎല്‍ആര്‍, ടിബിഎല്‍ആര്‍ എന്നിവയുടെ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് 7.75 ശതമാനമായിരിക്കും പലിശ. നേരത്തെ ഇത് 7.65 ശതമാനമായിരുന്നു.
ആറ് മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ വായ്പകള്‍ക്ക് ഇതോടെ 6.95 ശതമാനം മുതല്‍ 7.60 ശതമാനം വരെയാകും പലിശ.
ടിബിഎല്‍ആര്‍ വായ്പകള്‍ക്ക് 5.55 ശതമാനം മുതല്‍ 6.20 ശതമാനം വരെയാകും പലിശ നിരക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
