2021-22 ല്‍ ബീമ ലോക്‌പാൽ തീര്‍പ്പാക്കിയത് 40,527 ഇന്‍ഷുറന്‍സ് പരാതികള്‍ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeSub Lead News 22021-22 ല്‍ ബീമ ലോക്‌പാൽ തീര്‍പ്പാക്കിയത് 40,527 ഇന്‍ഷുറന്‍സ് പരാതികള്‍

2021-22 ല്‍ ബീമ ലോക്‌പാൽ തീര്‍പ്പാക്കിയത് 40,527 ഇന്‍ഷുറന്‍സ് പരാതികള്‍

ഡെല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പോളിസി ഉടമകളുടെ പരാതികളുമായി ബന്ധപ്പെട്ട മൊത്തം 40,527 പരാതികള്‍ രാജ്യത്തുടനീളമുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഓഫീസുകള്‍ തീര്‍പ്പാക്കി.

2021 സാമ്പത്തിക വര്‍ഷത്തില്‍ 30,596 പരാതികളാണ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) രൂപീകരിച്ച ബദല്‍ പരാതി പരിഹാര പ്ലാറ്റ്ഫോമാണ് ബീമ ലോക്പാല്‍. ഉപഭോക്തൃ പരാതികള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും തീര്‍പ്പാക്കുന്നതിനുള്ള ഒരു വേദി കൂടിയാണിത്.

ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ റൂള്‍സ്, 2017 പ്രകാരമാണ് ഈ പരാതി പരിഹാര സംവിധാനം അവതരിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന 17 ഓളം ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. പരാതിക്കാര്‍ അവരുടെ പരാതികള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പരാതികള്‍ ലഭിച്ച് ഒരു മാസത്തിന് ശേഷം പരാതിക്ക് മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പരാതിക്കാര്‍ക്ക് ബീമ ലോക്പാലിനെ സമീപിക്കാം.

നഷ്ടപരിഹാര തുക 30 ലക്ഷം രൂപയില്‍ കവിയാത്ത കേസുകളാണ് ബിമ ലോക്പാല്‍ ഏറ്റെടുക്കുന്നത്.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!