ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷയില്‍ 15% രേഖകള്‍ വ്യാജം; ജര്‍മന്‍ അംബാസിഡര്‍ | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomePravasiMigrationഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷയില്‍ 15% രേഖകള്‍ വ്യാജം; ജര്‍മന്‍ അംബാസിഡര്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷയില്‍ 15% രേഖകള്‍ വ്യാജം; ജര്‍മന്‍ അംബാസിഡര്‍

 

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാലുടന്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളില്‍ 15 ശതമാനത്തോളം പേര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ വ്യക്തമാക്കി.

ജര്‍മന്‍ അംബാസിഡറായ ഫിലിപ് അക്കര്‍മാന്‍ ആണ് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ 10 മുതല്‍ 15 ശതമാനത്തോളം പേരുടെ രേഖകള്‍ വ്യാജമാണെന്നും. അവ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുന്നുണ്ടെന്നും അഭിപ്രായപ്പെട്ടത്.

അര്‍ഹതപ്പെട്ടവര്‍ മാത്രം ജര്‍മനിയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എത്തണമെന്ന് ആഗ്രഹിക്കുമ്പോൾ ചില ഏജന്റുമാര്‍ വിദ്യാര്‍ഥികളെ തെറ്റിധരിപ്പിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്ന പലര്‍ക്കും വിസ ഉടനെ ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനു ശേഷം യാത്ര സൗകര്യങ്ങള്‍ പഴയതുപോലെയായതോടെ കാനഡ, യുകെ തുടങ്ങിയ മിക്ക രാജ്യങ്ങളിലും വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്.

 

 

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!