image

7 Sept 2022 5:09 AM IST

സ്വയം തൊഴിലുകാര്‍ക്കും ഇനി '10 സെക്കന്റ് വായ്പ'

MyFin Desk

സ്വയം തൊഴിലുകാര്‍ക്കും ഇനി 10 സെക്കന്റ് വായ്പ
X

Summary

  രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ഇന്‍സ്റ്റന്റ് ലോണ്‍ ആയ '10 സെക്കന്റ് വായ്പ'കള്‍ അസംഘടിത മേഖലയിലുള്ളവരിലേക്കും വ്യാപിപ്പിക്കന്നു. നിലവില്‍ അസംഘടിത മേഖല ഉള്‍പ്പെടുന്ന സ്വയം തൊഴില്‍ വായ്പകള്‍ 5 ശതമാനത്തിനകത്താണ്. ഈ മേഖലയിലേക്കും കൂടി '10 സെക്കന്റ് വായ്പ' പരിധി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാകും ഇത്. പൊതുവെ പലിശ നിരക്ക് കൂടുതലാണെങ്കിലും വായ്പകളിലും വലിയ തോതില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ജൂലായ് മാസത്തിലെ രാജ്യത്തെ വായ്പാ വളര്‍ച്ച 14.5 […]


രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ഇന്‍സ്റ്റന്റ് ലോണ്‍ ആയ '10 സെക്കന്റ് വായ്പ'കള്‍ അസംഘടിത മേഖലയിലുള്ളവരിലേക്കും വ്യാപിപ്പിക്കന്നു. നിലവില്‍ അസംഘടിത മേഖല ഉള്‍പ്പെടുന്ന സ്വയം തൊഴില്‍ വായ്പകള്‍ 5 ശതമാനത്തിനകത്താണ്. ഈ മേഖലയിലേക്കും കൂടി '10 സെക്കന്റ് വായ്പ' പരിധി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന തരത്തിലാകും ഇത്.

പൊതുവെ പലിശ നിരക്ക് കൂടുതലാണെങ്കിലും വായ്പകളിലും വലിയ തോതില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ജൂലായ് മാസത്തിലെ രാജ്യത്തെ വായ്പാ വളര്‍ച്ച 14.5 ശതമാനമാണ്. നിക്ഷേപത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.1 ശതമാനാത്തിന്റെയും വര്‍ധനയുണ്ട്. പലിശ നിരക്കില്‍ കഴിഞ്ഞ നാല് മാസമായി 1.5-2 ശതമാനം വരെ ബാങ്കുകള്‍ വര്‍ധന വരുത്തിയിട്ടുണ്ടെങ്കിലും വായ്പ വളര്‍ച്ച ശുഭസൂചകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ആകെ വായ്പ വിഭാഗത്തിന്റെ അഞ്ച് ശതമാനമാണ് വരുന്നത്. എങ്കിലും ഈ വിഭാഗത്തെ കൂടി വ്യക്തഗത വായ്പകളുടെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. എച്ചഡിഎഫ്‌സി ബാങ്കിന് നിലവില്‍ 1.2 കോടി വായ്പ ഉപഭോക്താക്കളാണ് ഉള്ളത്. നിലവില്‍ ബാങ്കിന്റെ റീട്ടെയ്ല്‍ ലോണുകളില്‍ വ്യക്തിഗത വായ്പകളാണ് കൂടുതലും. ഇതിലാകട്ടെ നല്ലൊരു ശതമാനവും '10 സെക്കന്റ് വായ്പ'കളുമാണ്.