image

12 Sept 2022 5:56 AM IST

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഓഹരികള്‍ 52 ആഴ്ച്ച ഉയരത്തിൽ

MyFin Bureau

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഓഹരികള്‍ 52 ആഴ്ച്ച ഉയരത്തിൽ
X

Summary

മുംബൈ: ഭവന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നു എന്നുള്ള മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സിന്റെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരികളുടെ വില 52 ആഴ്ച്ചയിലെ ഉയര്‍ച്ചയിലെത്തി. ഇന്ന് രാവിലെ വ്യാപാരത്തുടക്കത്തില്‍ ബിഎസ്ഇ-ല്‍ 541.95 രൂപയായിരുന്ന ഓഹരി വില 2.37 ശതമാനം ഉയര്‍ന്ന് 550.40 രൂപയിൽ എത്തി. എന്‍എസ്ഇ-ലും സമാന രീതിയിലുള്ള നേട്ടമുണ്ടായി. എന്‍എസ്ഇല്‍ 539 രൂപയില്‍ വ്യാപാരം ആരംഭിക്കുകയും പിന്നീട് 52 ആഴ്ച്ച ഉയര്‍ച്ചയായ 539.30 രൂപയിൽ എത്തുകയും ചെയ്തു. മുംബൈ, പൂനെ, ബെംഗളുരു എന്നിവിടങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി പുതിയ ഭൂമി […]


മുംബൈ: ഭവന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നു എന്നുള്ള മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സിന്റെ പ്രഖ്യാപനത്തോടെ കമ്പനിയുടെ ഓഹരികളുടെ വില 52 ആഴ്ച്ചയിലെ ഉയര്‍ച്ചയിലെത്തി.

ഇന്ന് രാവിലെ വ്യാപാരത്തുടക്കത്തില്‍ ബിഎസ്ഇ-ല്‍ 541.95 രൂപയായിരുന്ന ഓഹരി വില 2.37 ശതമാനം ഉയര്‍ന്ന് 550.40 രൂപയിൽ എത്തി. എന്‍എസ്ഇ-ലും സമാന രീതിയിലുള്ള നേട്ടമുണ്ടായി. എന്‍എസ്ഇല്‍ 539 രൂപയില്‍ വ്യാപാരം ആരംഭിക്കുകയും പിന്നീട് 52 ആഴ്ച്ച ഉയര്‍ച്ചയായ 539.30 രൂപയിൽ എത്തുകയും ചെയ്തു.

മുംബൈ, പൂനെ, ബെംഗളുരു എന്നിവിടങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി പുതിയ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്നുണ്ടെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു.

കമ്പനി ഈ സാമ്പത്തിക വര്‍ഷം ഗ്രോസ് ഡെവലപ്‌മെന്റ് വാല്യു (ജിഡിവി) 1,700 കോടി വരുന്ന ഒരു ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ശക്തമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഡിവിയുടെ കാര്യത്തില്‍, പുതിയ ഭൂമി ഏറ്റെടുക്കല്‍ 3,000-4,000 കോടി രൂപ പരിധിയിലായിരിക്കണമെന്നും പുതിയ ബിസിനസ്സ് വികസന അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കമ്പനി മാര്‍ഗനിര്‍ദേശങ്ങാള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.