image

16 Sept 2022 9:44 AM IST

Corporates

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ Vs ബിഗ് ബില്യണ്‍ ഡേയ്‌സ്: ദീപാവലിയില്‍ ഓഫര്‍ മഴയുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

MyFin Desk

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ Vs ബിഗ് ബില്യണ്‍ ഡേയ്‌സ്: ദീപാവലിയില്‍ ഓഫര്‍ മഴയുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും
X

Summary

  ഡെല്‍ഹി: വിലക്കുറവിന്റെ ദീപാവലി ഒരുക്കാന്‍ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയും ഈ മാസം 23 ന് ആരംഭിക്കും. ഫ്ളിപ്പ്കാര്‍ട്ടിന്റെ വില്‍പ്പന ഈ മാസം 30 വരെ തുടരും. പല ഉത്പന്നങ്ങള്‍ക്കും 75 ശതമാനത്തോളം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദി ബിഗ് ബില്യണ്‍ സീസണില്‍ പേടിഎമ്മാണ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നത്. പേടിഎമ്മിന്റെ എതിരാളിയായ ഫോണ്‍പേയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ ഫ്ളിപ്പ്കാര്‍ട്ട്, ഈമാസം 23 മുതല്‍ 30 വരെ വാര്‍ഷിക ഉത്സവ […]


ഡെല്‍ഹി: വിലക്കുറവിന്റെ ദീപാവലി ഒരുക്കാന്‍ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയും ഈ മാസം 23 ന് ആരംഭിക്കും. ഫ്ളിപ്പ്കാര്‍ട്ടിന്റെ വില്‍പ്പന ഈ മാസം 30 വരെ തുടരും.

പല ഉത്പന്നങ്ങള്‍ക്കും 75 ശതമാനത്തോളം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദി ബിഗ് ബില്യണ്‍ സീസണില്‍ പേടിഎമ്മാണ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നത്.

പേടിഎമ്മിന്റെ എതിരാളിയായ ഫോണ്‍പേയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയ ഫ്ളിപ്പ്കാര്‍ട്ട്, ഈമാസം 23 മുതല്‍ 30 വരെ വാര്‍ഷിക ഉത്സവ സീസണ്‍ വില്‍പ്പന നടത്തും.

പേടിഎം യുപിഐ, പേടിഎം വാലറ്റ് എന്നിവയിലൂടെ നടത്തുന്ന പേയ്മെന്റുകളില്‍ മികച്ച ക്യാഷ് ബാക്ക് ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് പേടിഎം വ്യക്തമാക്കി. എല്ലാ ഇടപാടുകള്‍ക്കും 10 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

'ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ പേയ്‌മെന്റ് പങ്കാളിയായി ഫ്ളിപ്പ്കാര്‍ട്ടുമായുള്ള ഞങ്ങളുടെ ബന്ധം ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ഷോപ്പര്‍മാര്‍ക്ക് സുരക്ഷിതമായ പേയ്‌മെന്റ് അനുഭവം നല്‍കും,' പേടിഎം വക്താവ് പറഞ്ഞു.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് സാംസംങ്, ഐക്യൂഒ ആണ്. അതിനാല്‍ ഈ രണ്ട് ബ്രാന്‍ഡുകളില്‍ നിന്നും ചില നല്ല ഓഫറുകള്‍ ആമസോണില്‍ പ്രതീക്ഷിക്കാം.