20 Sept 2022 12:12 PM IST
Summary
മുംബൈ: കർഷകർക്ക് എളുപ്പത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലഭ്യമാക്കുന്നതിന് യൂണിയൻ ബാങ്കും, ഫെഡറൽ ബാങ്കും പൈലറ്റ് പദ്ധതികൾ ആരംഭിച്ചു. രേഖകൾ ബാങ്കിൽ നേരിട്ട് വന്നു സമർപ്പിക്കാതെ തന്നെ ക്രെഡിറ്റ് കാർഡുകൾ നൽകും. മധ്യപ്രദേശിലെ ഹാർദ്ദ ജില്ലയിൽ നിന്നുമാണ് യൂണിയൻ ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഫെഡറൽ ബാങ്ക് ചെന്നൈയിലും പദ്ധതി ആരംഭിച്ചു. ഗ്രാമീണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആർ ബി ഐയുടെ 'റിസേർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ' ഭാഗമായാണ് ഈ പദ്ധതി. […]
മുംബൈ: കർഷകർക്ക് എളുപ്പത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലഭ്യമാക്കുന്നതിന് യൂണിയൻ ബാങ്കും, ഫെഡറൽ ബാങ്കും പൈലറ്റ് പദ്ധതികൾ ആരംഭിച്ചു. രേഖകൾ ബാങ്കിൽ നേരിട്ട് വന്നു സമർപ്പിക്കാതെ തന്നെ ക്രെഡിറ്റ് കാർഡുകൾ നൽകും.
മധ്യപ്രദേശിലെ ഹാർദ്ദ ജില്ലയിൽ നിന്നുമാണ് യൂണിയൻ ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഫെഡറൽ ബാങ്ക് ചെന്നൈയിലും പദ്ധതി ആരംഭിച്ചു.
ഗ്രാമീണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ആർ ബി ഐയുടെ 'റിസേർവ് ബാങ്ക് ഇന്നോവേഷൻ ഹബ്ബിന്റെ' ഭാഗമായാണ് ഈ പദ്ധതി. ഒരു മൊബൈൽ ഉപയോഗിച്ച് ഓൺലൈൻ ആയി കാർഡുകൾക്കു അപേക്ഷിക്കാൻ സാധിക്കും. കൃഷി ഭൂമിയുടെ പരിശോധന പോലുള്ള നടപടികൾ ഓൺലൈൻ ആയി പൂർത്തിയാകാൻ സാധിക്കുമെന്നും ബാങ്കുകൾ വ്യക്തമാക്കി.
ചെറിയ വായ്പകൾ കർഷകരിലേക്കു സുഗമമായി എത്തിക്കുന്നതിനു ഇത് സഹായിക്കും.
കർഷകരുടെ ഹ്രസ്വകാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി 1998 ലാണ് കെസിസി പദ്ധതി ആരംഭിച്ചത്. കർഷകരുടെ ഭൂമിയുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്, അവർക്ക് വിത്ത്, വളം, കീടനാശിനികൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിനും അവരുടെ ഉൽപാദന ആവശ്യങ്ങൾക്ക് പണം എടുക്കുന്നതിനും വായ്പ ഉപയോഗിക്കാം.
2004 ൽ കാർഷികേതര പ്രവർത്തനങ്ങൾക്കും കെസിസി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു. 2012 ൽ ഇലക്ട്രോണിക് കാർഡുകൾ നിലവിൽ വന്നതോടെ ഇത് കൂടുതൽ ലളിതമായി. 3 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ കാർഡ് ഉപയോഗിച്ച് എടുക്കാൻ കഴിയുന്ന വായ്പ പരിധി.
വായ്പ കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്ക്, പലിശയിൽ സബ്‌സിസി ലഭിക്കുന്നതിനുള്ള ഇന്റെരെസ്റ്റ് സബ് വെൻഷൻ സ്‌കീമിന്റെ കീഴിലാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
