ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തല്‍; നീരാ റാഡിയയ്ക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ് | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeNewsBusinessടെലിഫോണ്‍ സംഭാഷണം ചോര്‍ത്തല്‍; നീരാ റാഡിയയ്ക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തല്‍; നീരാ റാഡിയയ്ക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

ഡെൽഹി: ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത കേസില്‍ നീരാ റീഡിയയ്ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. 8,000 ഓളം സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നായിരുന്നു ആരോപണം. സംഭാഷണ ഉള്ളടക്കം പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സി 14 പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേസെടുക്കാത്തതിനാല്‍ പ്രാഥമികാന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, നീരാ റാഡിയയും രത്തന്‍ ടാറ്റയും തമ്മിലുള്ള കേസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ നീരാ റാഡിയയും ടാറ്റ ഗ്രൂപ്പ് മേധാവിയുള്‍പ്പെടെയുള്ള മറ്റ് വ്യക്തികളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് 84 കാരനായ വ്യവസായി സ്വന്തം സ്വകാര്യതയ്ക്കുള്ള അവകാശം തേടി.

സിദ്ധാര്‍ത്ഥ് ലൂത്ര, എഎസ്ജി ഐശ്വര്യ ഭാട്ടി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കേസില്‍ ഹാജരായ അഭിഭാഷകര്‍. രാഷ്ട്രീയ ലോബിയിസ്റ്റായ നീരാ റാഡിയയും ഇന്ത്യന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ടതാണ് റാഡിയ ടേപ്പ് വിവാദം.2008-09 ൽ ഇന്ത്യന്‍ ആദായനികുതി വകുപ്പ് ആ സംഭാഷണങ്ങൾ ടേപ്പ് ചെയ്തു.

കൂടാതെ, സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകി പ്രസിദ്ധീകരിക്കുകയും ടെലിഫോണ്‍ ചോര്‍ത്തല്‍, നീരാ റീഡിയയ്ക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത കേസില്‍ നീരാ റീഡിയയ്ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. 8,000 ഓളം സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നായിരുന്നു ആരോപണം. സംഭാഷണ ഉള്ളടക്കം പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സി 14 പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേസെടുക്കാത്തതിനാല്‍ പ്രാഥമികാന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, നീരാ റാഡിയയും രത്തന്‍ ടാറ്റയും തമ്മിലുള്ള കേസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ നീരാ റാഡിയയും ടാറ്റ ഗ്രൂപ്പ് മേധാവിയുള്‍പ്പെടെയുള്ള മറ്റ് വ്യക്തികളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് 84 കാരനായ വ്യവസായി സ്വന്തം സ്വകാര്യതയ്ക്കുള്ള അവകാശം തേടി.

സിദ്ധാര്‍ത്ഥ് ലൂത്ര, എഎസ്ജി ഐശ്വര്യ ഭാട്ടി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കേസില്‍ ഹാജരായ അഭിഭാഷകര്‍. ഇന്ത്യയിലെ രാഷ്ട്രീയ ലോബിയിസ്റ്റായ നീരാ റാഡിയയും ഇന്ത്യന്‍ ടെലികോം മന്ത്രി എ രാജയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ടതാണ് റാഡിയ ടേപ്പ് വിവാദം.2008-09 ലാണ് ഇന്ത്യന്‍ ആദായനികുതി വകുപ്പ് ടേപ്പ് ചെയ്തു.

സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകി പ്രസിദ്ധീകരിക്കുകയും ഇത് ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുകയും ചെയ്തു. ടേപ്പുകളിലെ വെളിപ്പെടുത്തലുകള്‍ ഇവരില്‍ പലരും മോശമായി പെരുമാറിയെന്ന ആരോപണത്തിന് കാരണമാവുകയും 2 ജി അഴിമതിയുടെ മുന്നോടിയായി മാറുകയും ചെയ്തു.

നീരാ റാഡിയ ‘വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ്’ എന്ന പേരില്‍ ഒരു പബ്ലിക് റിലേഷന്‍സ് സ്ഥാപനം നടത്തിയിരുന്നത് സിബിഐ അന്വേഷണത്തിൽ പെടുന്നതായിരുന്നു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!