ഇന്ത്യയുടെ ലോജിസ്റ്റിക് നയം വളര്‍ച്ച ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeNewsBusinessഇന്ത്യയുടെ ലോജിസ്റ്റിക് നയം വളര്‍ച്ച ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി

ഇന്ത്യയുടെ ലോജിസ്റ്റിക് നയം വളര്‍ച്ച ത്വരിതപ്പെടുത്തും: പ്രധാനമന്ത്രി

ഡെല്‍ഹി: ഇന്ത്യയുടെ പുതിയ ചരക്ക് നീക്ക നയം സംബന്ധിച്ച കേന്ദ്ര മന്ത്രസഭയുടെ തീരുമാനം വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും ആഗോള വ്യാപാരത്തില്‍ രാജ്യത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി.

ഗതാഗത ചെലവ് കുറയ്ക്കുന്നതിനും മേഖലയുടെ ആഗോള പ്രകടനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക് നയത്തിന് (NLP) സെപ്റ്റംബർ 17-നു മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തുടനീളം തടസ്സമില്ലാത്ത ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗത ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന നയമാണിത്.

ലോജിസ്റ്റിക് മേഖലയിലെ ശ്രമങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് മോദി ട്വീറ്റില്‍ പറഞ്ഞു.

ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകളെക്കുറിച്ചുള്ള ദേശീയ പരിപാടിയുമായി ബന്ധപ്പെട്ട് പിഎല്‍ഐ പദ്ധതിയെക്കുറിച്ചുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനം ഈ മേഖലയിലെ ഉത്പാദനവും നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു.

പദ്ധതിച്ചെലവിന്റെ 50 ശതമാനം ഏകീകൃത ധനസഹായത്തോടെ സെമി കണ്ടക്റ്ററുകള്‍ക്കായുള്ള പദ്ധതിയും ഡിസ്പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റത്തിലും പരിഷ്‌ക്കരണങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!