image

27 Sept 2022 2:54 PM IST

Stock Market Updates

പുതിയ ലിഥിയം അയൺ ബാറ്ററി പ്ളാ​ന്റ്: എക്സൈഡ് ഇൻഡസ്ട്രീസ് നേട്ടത്തിൽ

MyFin Bureau

പുതിയ ലിഥിയം അയൺ ബാറ്ററി പ്ളാ​ന്റ്: എക്സൈഡ് ഇൻഡസ്ട്രീസ് നേട്ടത്തിൽ
X

Summary

എക്‌സൈഡ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.55 ശതമാനം ഉയർന്നു. ബെംഗളൂരുവിലുള്ള ഹൈടെക്ക് ഡിഫൻസ് ആൻഡ് എയ്‌റോസ്പേസ് പാർക്കിൽ, കമ്പനിയുടെ ആദ്യത്തെ 'ലിഥിയം അയൺ സെൽ നിർമ്മാണ കേന്ദ്രം' സ്ഥാപിക്കുന്നതിനുള്ള ഭൂമി പൂജ നടത്തുന്നത് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ജിഗാ വാട്ട് അവർ ലിഥിയം അയേൺ സെൽ കേന്ദ്രത്തിന്റെ നിർമ്മാണത്തിനാണ് ഔപചാരികമായി തുടക്കം കുറിച്ചത്. 80 ഏക്കറിലായി നിർമ്മിക്കുന്ന പ്ലാന്റിൽ നൂതന സാങ്കേതിക വിദ്യകളടങ്ങിയ ലിഥിയം ബാറ്ററികളാണ് നിർമ്മിക്കുക. ഇത് വിവിധ […]


എക്‌സൈഡ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.55 ശതമാനം ഉയർന്നു. ബെംഗളൂരുവിലുള്ള ഹൈടെക്ക് ഡിഫൻസ് ആൻഡ് എയ്‌റോസ്പേസ് പാർക്കിൽ, കമ്പനിയുടെ ആദ്യത്തെ 'ലിഥിയം അയൺ സെൽ നിർമ്മാണ കേന്ദ്രം' സ്ഥാപിക്കുന്നതിനുള്ള ഭൂമി പൂജ നടത്തുന്നത് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ജിഗാ വാട്ട് അവർ ലിഥിയം അയേൺ സെൽ കേന്ദ്രത്തിന്റെ നിർമ്മാണത്തിനാണ് ഔപചാരികമായി തുടക്കം കുറിച്ചത്.

80 ഏക്കറിലായി നിർമ്മിക്കുന്ന പ്ലാന്റിൽ നൂതന സാങ്കേതിക വിദ്യകളടങ്ങിയ ലിഥിയം ബാറ്ററികളാണ് നിർമ്മിക്കുക. ഇത് വിവിധ ഇലക്ട്രോണിക് വാഹനങ്ങളിലും, വ്യവസായ വിഭാഗങ്ങളിലും ഉപയോഗിക്കാൻ കഴിയും. ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് കമ്പനി എസ് വി ഓ ൽ ടി എനർജി ടെക്നോളജി ലിമിറ്റഡുമായി ഒന്നിലധികം വർഷത്തേക്കുള്ള സാങ്കേതിക സഹകരണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഊർജ്ജ സംഭരണം, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി സിസ്റ്റം, ലിഥിയം അയൺ ബാറ്ററികൾ എന്നിവ വികസിപ്പിക്കുന്ന ആഗോള കമ്പനിയാണ് എസ് വി ഓ എൽ ടി. സാങ്കേതിക സഹായങ്ങൾ നൽകുന്നതോടൊപ്പം, എക്സൈഡിന് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പിന്തുണയും നൽകും. എക്‌സൈഡ്, ഇന്ത്യൻ വിപണിയിൽ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ആധുനിക റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലാബും സ്ഥാപിക്കും. 2024 അവസാനത്തോടെ പ്ലാന്റിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി ഇന്ന് 1.88 ശതമാനം നേട്ടത്തിൽ 157.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.