image

27 Sep 2022 12:56 AM GMT

News

എഫ്പിഐ- കളുടെ നിക്ഷേപ പരിധി നിരീക്ഷിക്കുന്നതിന് സെബിയുടെ പുതിയ ചട്ടം

MyFin Desk

എഫ്പിഐ- കളുടെ നിക്ഷേപ പരിധി നിരീക്ഷിക്കുന്നതിന് സെബിയുടെ പുതിയ ചട്ടം
X

Summary

  ഡെല്‍ഹി: മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ കീഴില്‍ രജിസ്റ്റല്‍ ചെയ്തിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി (എഫ് പി ഐ) പ്രത്യേക ചട്ടക്കൂട് തയ്യാറാക്കി സെബി. ഒരു സ്ഥാപനം അതിന്റെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഒന്നിലധികം മാനേജര്‍മാരെ (മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാര്‍) ആശ്രയിച്ചാല്‍, അത്തരം സ്ഥാപനങ്ങള്‍ ഓരോ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ പേരിലും എഫ് പി ഐ രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് സെബിയുടെ നിര്‍ദ്ദേശം. കൂടാതെ, അത്തരം അപേക്ഷകര്‍ക്ക് ഓരോ രജിസ്ട്രേഷനും വ്യത്യസ്ത ഡെപ്പോസിറ്ററി പാര്‍ട്ടിസിപന്റ്സിനെ (ഡിഡിപി) നിയമിക്കാവുന്നതാണെന്നും സെബിയുടെ സര്‍ക്കുലറില്‍ […]


ഡെല്‍ഹി: മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ കീഴില്‍ രജിസ്റ്റല്‍ ചെയ്തിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി (എഫ് പി ഐ) പ്രത്യേക ചട്ടക്കൂട് തയ്യാറാക്കി സെബി. ഒരു സ്ഥാപനം അതിന്റെ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഒന്നിലധികം മാനേജര്‍മാരെ (മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാര്‍) ആശ്രയിച്ചാല്‍, അത്തരം സ്ഥാപനങ്ങള്‍ ഓരോ ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ പേരിലും എഫ് പി ഐ രജിസ്ട്രേഷന്‍ എടുക്കണമെന്നാണ് സെബിയുടെ നിര്‍ദ്ദേശം.

കൂടാതെ, അത്തരം അപേക്ഷകര്‍ക്ക് ഓരോ രജിസ്ട്രേഷനും വ്യത്യസ്ത ഡെപ്പോസിറ്ററി പാര്‍ട്ടിസിപന്റ്സിനെ (ഡിഡിപി) നിയമിക്കാവുന്നതാണെന്നും സെബിയുടെ സര്‍ക്കുലറില്‍ പറയുന്നു. സ്ഥാപനങ്ങളുടെ നിക്ഷേപ പരിധി നിരീക്ഷിക്കുന്നതിനാണ് ഇത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച്, സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ സമയത്ത് ഒരു ഡിഡിപിക്ക് രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഓരോ പുതിയ എഫ്പിഐ രജിസ്ട്രേഷനും വിശദാംശങ്ങള്‍ വീണ്ടും നല്‍കേണ്ടതില്ല.
എന്നിരുന്നാലും, അത്തരം എഫ്പിഐകള്‍ പുതിയ എഫ്പിഐ രജിസ്ട്രേഷനായി അഭ്യര്‍ത്ഥിക്കുന്ന സമയത്ത് അതിന്റെ ഇന്‍വെസ്റ്റ്മെന്റ് മാനേജരുടെ പേര്, മുമ്പത്തെ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതും സാധുതയുള്ളതുമാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സെബി നിര്‍ദ്ദേശിക്കുന്നു.