image

28 Sept 2022 3:15 PM IST

Stock Market Updates

ഭൂമി ഏറ്റെടുക്കൽ: ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ് ഓഹരികൾ മുന്നേറി

MyFin Bureau

ഭൂമി ഏറ്റെടുക്കൽ: ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ് ഓഹരികൾ മുന്നേറി
X

Summary

ഗോദ്റേജ്‌ പ്രോപ്പർട്ടീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2 ശതമാനം ഉയർന്നു. ബെം​ഗലൂരു ഇന്ദിരാ നഗർ എക്സ്ടെൻഷനിൽ 7 ഏക്കർ ഭൂമി കമ്പനി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഏകദേശം 0.6 മില്യൺ സ്‌ക്വയർ ഫീറ്റ് വില്പന സ്ഥലമായി വികസിപ്പിക്കാവുന്ന ഈ ഭൂമിയിൽ അപ്പാർട്മെന്റുകൾ അടങ്ങുന്ന പാർപ്പിട പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, ഓൾഡ് എയർപോർട്ട് റോഡ്, ഔട്ടർ റിങ് റോഡ്, വൈറ്റ്ഫീൽഡ്, സർജാപൂർ ബെൽറ്റ് എന്നീ വാണിജ്യ കേന്ദ്രങ്ങളുടേയും, ഇന്ദിരാനഗർ, മാറത്തഹള്ളി, ഡോംലൂർ […]


ഗോദ്റേജ്‌ പ്രോപ്പർട്ടീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2 ശതമാനം ഉയർന്നു. ബെം​ഗലൂരു ഇന്ദിരാ നഗർ എക്സ്ടെൻഷനിൽ 7 ഏക്കർ ഭൂമി കമ്പനി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഏകദേശം 0.6 മില്യൺ സ്‌ക്വയർ ഫീറ്റ് വില്പന സ്ഥലമായി വികസിപ്പിക്കാവുന്ന ഈ ഭൂമിയിൽ അപ്പാർട്മെന്റുകൾ അടങ്ങുന്ന പാർപ്പിട പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ട്, ഓൾഡ് എയർപോർട്ട് റോഡ്, ഔട്ടർ റിങ് റോഡ്, വൈറ്റ്ഫീൽഡ്, സർജാപൂർ ബെൽറ്റ് എന്നീ വാണിജ്യ കേന്ദ്രങ്ങളുടേയും, ഇന്ദിരാനഗർ, മാറത്തഹള്ളി, ഡോംലൂർ തുടങ്ങിയ റസിഡൻഷ്യൽ ഹബ്ബുകളുടെയും സമീപത്തായാണ് ഭൂമി. ഇന്ന് 1,179.90 രൂപ വരെ ഉയർന്ന ഓഹരി ലാഭമെടുപ്പിനെ തുടർന്ന് 1,156 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.